'കമ്മീഷന്‍ സര്‍ക്കാരിന്റെ ചട്ടുകമായി മാറി, ഇപ്പോഴുള്ളത് വനിതാ വിരുദ്ധ കമ്മീഷന്‍', ജോസഫൈനെതിരെ കെ മുരളീധരന്‍

'കമ്മീഷന്‍ സര്‍ക്കാരിന്റെ ചട്ടുകമായി മാറി, ഇപ്പോഴുള്ളത് വനിതാ വിരുദ്ധ കമ്മീഷന്‍', ജോസഫൈനെതിരെ കെ മുരളീധരന്‍

സിപിഐഎം ഒരേസമയം കോടതിയും പൊലീസ് സ്റ്റേഷനുമെന്ന പരാമര്‍ശത്തില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈനെതിരെ കെ മുരളീധരന്‍ എംപി. വനിതാ വിരുദ്ധ കമ്മീഷനാണ് ഇപ്പോഴുള്ളത്. സര്‍ക്കാരിന്റെ ചട്ടുകമായി കമ്മീഷന്‍ മാറി. എസി ജോസഫൈന്റെ പ്രസ്താവന അങ്ങേയറ്റം അപലപനീയമാണെന്നും കെ മുരളീധരന്‍ പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ആദ്യം വിഎസിന്റെ ആളായിരുന്നു ജോസഫൈന്‍, ഇപ്പോള്‍ പിണറായിക്കൊപ്പമാണ്. സോപ്പിട്ടോട്ടെ അധികം പതപ്പിക്കണ്ട. ഇതാണ് നിലപാടെന്നിരിക്കെ വനിതാ കമ്മീഷന്‍ നിലപാടുകളെ ഇനി ചോദ്യം ചെയ്യാതിരിക്കാനാകില്ലെന്നും, ജോസഫൈന്‍ മാപ്പ് പറയണെ അല്ലെങ്കില്‍ രാജി വെക്കണമെന്നും കെ മുരളീധരന്‍ ആവശ്യപ്പെട്ടു. ജോസഫൈനോട് എത്ര തെരഞ്ഞെടുപ്പില്‍ മത്സരിച്ചു എന്ന് ചോദിച്ചാല്‍ അവര്‍ക്ക് ഉത്തരമുണ്ടാകില്ലെന്നും, എത്ര എണ്ണത്തില്‍ ജയിച്ചു എന്ന് ചോദിച്ചാല്‍ ഒന്നിലും ജയിച്ചില്ല എന്ന ഉത്തരം എളുപ്പം കിട്ടുമെന്നും കെ മുരളീധരന്‍ പറഞ്ഞു.

'കമ്മീഷന്‍ സര്‍ക്കാരിന്റെ ചട്ടുകമായി മാറി, ഇപ്പോഴുള്ളത് വനിതാ വിരുദ്ധ കമ്മീഷന്‍', ജോസഫൈനെതിരെ കെ മുരളീധരന്‍
'പാര്‍ട്ടി കോടതിയും പൊലീസും', വിവാദ പരാമര്‍ശവുമായി വനിതാ കമ്മീഷന്‍ അധ്യക്ഷ

സിപിഐഎം ഒരേസമയം പൊലീസും കോടതിയുമാണെന്നായി നേരത്തെ വനിതാ കമ്മീഷന്‍ അധ്യക്ഷ നടത്തിയ പരാമര്‍ശം. പാര്‍ട്ടി നേതാക്കള്‍ പ്രതികളാകുന്ന കേസില്‍ കമ്മീഷന്‍ പുലര്‍ത്തുന്ന നിസംഗതയെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു മറുപടി.

Related Stories

No stories found.
logo
The Cue
www.thecue.in