'പാര്‍ട്ടി കോടതിയും പൊലീസും', വിവാദ പരാമര്‍ശവുമായി വനിതാ കമ്മീഷന്‍ അധ്യക്ഷ

'പാര്‍ട്ടി കോടതിയും പൊലീസും', വിവാദ പരാമര്‍ശവുമായി വനിതാ കമ്മീഷന്‍ അധ്യക്ഷ

സിപിഐഎം ഒരേസമയം പൊലീസും കോടതിയുമാണെന്ന വിവാദ പരാമര്‍ശവുമായി വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍. പാര്‍ട്ടി നേതാക്കള്‍ പ്രതികളാകുന്ന കേസില്‍ കമ്മീഷന്‍ പുലര്‍ത്തുന്ന നിസംഗതയെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു മറുപടി.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

നിങ്ങള്‍ ചോദിക്കുന്ന ചോദ്യമേതെന്ന് എനിക്കറിയാം. ആ കേസില്‍ അവര്‍ പറഞ്ഞതാണ് സംഘടനാപരമായ നടപടിയും പാര്‍ട്ടി അന്വേഷണവും മതിയെന്ന്. തന്റെ പാര്‍ട്ടി കോടതിയും പൊലീസ് സ്റ്റേഷനുമാണെന്നും ജോസഫൈന്‍ പറഞ്ഞു. ഒരു നേതാവിന്റെ കാര്യത്തിലും വിട്ടുവീഴ്ചയുണ്ടാകില്ലെന്നും, സ്ത്രീപീഡനപരാതികളില്‍ ഏറ്റവും കര്‍ക്കശമായ നടപടിയെടുക്കുന്ന പാര്‍ട്ടിയാണ് സിപിഎം എന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു.

'പാര്‍ട്ടി കോടതിയും പൊലീസും', വിവാദ പരാമര്‍ശവുമായി വനിതാ കമ്മീഷന്‍ അധ്യക്ഷ
സംസ്ഥാനത്ത് ഇന്ന് 111 പേര്‍ക്ക് കൊവിഡ് 19; സ്ഥിതി രൂക്ഷമാകുന്നതിന്റെ സൂചനയെന്ന് മുഖ്യമന്ത്രി

കഠിനംകുളത്ത് വീട്ടമ്മയെ ഭര്‍ത്താവിന്റെ ഒത്താശയോടെ സൃഹൃത്തുക്കള്‍ പീഡിപ്പിച്ച സംഭവം മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. താരതമ്യപ്പെടുത്താന്‍ വാക്കുകളില്ല, സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. പ്രതികള്‍ക്കെതിരെ കടുത്ത ശിക്ഷ വേണമെന്നും എംസി ജോസഫൈന്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in