ഇന്ത്യ-പാക് സംഘര്‍ഷം; ഐപിഎല്‍ മത്സരങ്ങള്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തി

ഇന്ത്യ-പാക് സംഘര്‍ഷം; ഐപിഎല്‍ മത്സരങ്ങള്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തി
Published on

ഇന്ത്യ-പാക് സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെച്ചു. സുരക്ഷാ കാരണങ്ങള്‍ പരിഗണിച്ചാണ് തീരുമാനമെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. വ്യാഴാഴ്ച ധരംശാലയില്‍ നടന്ന പഞ്ചാബ് കിംഗ്‌സ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം പാതിവഴിയില്‍ നിര്‍ത്തിയിരുന്നു. ജമ്മുവിലും പത്താന്‍കോട്ടിലും സൈറന്‍ മുഴങ്ങിയതിനെ തുടര്‍ന്നാണ് മത്സരം നിര്‍ത്തിയത്. മെയ് 25നായിരുന്നു ഐപിഎല്‍ ഫൈനല്‍ നിശ്ചയിച്ചിരുന്നത്. നിലവിലെ സാഹചര്യത്തില്‍ മത്സരങ്ങള്‍ എന്ന് പുനാരാരംഭിക്കുമെന്നത് വ്യക്തമല്ല. രാജ്യം യുദ്ധസമാനമായ സാഹചര്യത്തിലൂടെ കടന്നു പോകുമ്പോള്‍ ക്രിക്കറ്റ് കളിക്കുന്നത് ഉചിതമല്ലെന്ന് ബിസിസിഐ പ്രതിനിധി പറഞ്ഞതായാണ് പിടിഐ റിപ്പോര്‍ട്ട്.

ഇന്ത്യ-പാക് സംഘര്‍ഷം; ഐപിഎല്‍ മത്സരങ്ങള്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തി
ഓപ്പറേഷന്‍ സിന്ദൂര്‍, 100ലേറെ ഭീകരര്‍ കൊല്ലപ്പെട്ടു, പ്രകോപനം തുടര്‍ന്നാല്‍ പ്രതികരിക്കും; സര്‍വ്വകക്ഷിയോഗത്തില്‍ രാജ്‌നാഥ് സിങ്

താരങ്ങളുടെ സുരക്ഷയാണ് പ്രധാനമെന്നും അതിനാല്‍ മത്സരങ്ങള്‍ തല്‍ക്കാലം നിര്‍ത്തിവെക്കുകയാണെന്നും ബിസിസിഐ വൃത്തങ്ങള്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. ശേഷിക്കുന്ന മത്സരങ്ങള്‍ എന്ന് നടത്താനാകുമെന്ന കാര്യം പിന്നീട് പരിശോധിക്കുമെന്നാണ് വിവരം. വ്യാഴാഴ്ച മത്സരം നിര്‍ത്തിയതിന് പിന്നാലെ ഐപിഎലില്‍ അനിശ്ചിതത്വം ഉയര്‍ന്നതായി സൂചനയുണ്ടായിരുന്നു. മത്സരത്തിന് ഇടയ്ക്ക് ഫ്‌ളഡ് ലൈറ്റുകള്‍ ഓഫാകുകയും പിന്നീട് ഒരു ഫ്‌ളഡ് ലൈറ്റിന്റെ വെളിച്ചത്തില്‍ കാണികളെ പുറത്തിറക്കുകയുമായിരുന്നു.

കഴിഞ്ഞ രാത്രിയില്‍ ഇന്ത്യയുടെ പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ ആക്രമണം നടത്തിയതായി സൈന്യം വ്യക്തമാക്കിയിരുന്നു. ജമ്മു കശ്മീരിലെ നിയന്ത്രണരേഖയില്‍ ഉടനീളം വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടന്നു. ഡ്രോണുകളും മറ്റ് ആയുധങ്ങളും ഉപയോഗിച്ചായിരുന്നു ആക്രമണം. ഡ്രോണുകള്‍ വീഴ്ത്തിയതായും സൈന്യം വ്യക്തമാക്കി. അതിര്‍ത്തിയില്‍ പാക് പ്രകോപനം തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ജമ്മു കശ്മീരില്‍ നിരവധി വീടുകള്‍ പാക് ആക്രമണത്തില്‍ തകര്‍ന്നു.

Related Stories

No stories found.
logo
The Cue
www.thecue.in