കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും പിന്നാലെ 800 എംപാനല്‍ പെയിന്റര്‍മാര്‍ക്കും ജോലി പോകും, കെഎസ്ആര്‍ടിയില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍

കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും പിന്നാലെ 800 എംപാനല്‍ പെയിന്റര്‍മാര്‍ക്കും ജോലി പോകും, കെഎസ്ആര്‍ടിയില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍

എംപാനല്‍ കണ്ടക്ടര്‍മാരേയും ഡ്രൈവര്‍മാരേയും പിരിച്ചുവിട്ടതിന് പിന്നാലെ കെഎസ്ആര്‍ടിസി എംപാനല്‍ പെയിന്റര്‍മാരേയും പിരിച്ചുവിടേണ്ടി വരും. ഡ്രൈവര്‍മാരുടേയും കണ്ടക്ടര്‍മാരുടേതിനും സമാനമായി മുഴുവന്‍ താല്‍ക്കാലിക പെയിന്റിങ് തൊഴിലാളികളെയും പിരിച്ചുവിടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

കെഎസ്ആര്‍ടിസിയിലെ 800 എം പാനല്‍ പെയിന്റര്‍മാര്‍ക്കാണ് തൊഴില്‍ നഷ്ടമാവുക. ജസ്റ്റിസ് ചിദംബരേഷ് അധ്യക്ഷനായ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചാണ് എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ട് പിഎസ് സി റാങ്ക് ലിസ്റ്റിലുള്ളവരെ നിയമിക്കാന്‍ ഉത്തരവിട്ടത്. ഈ മാസം 30ന് ഉള്ളില്‍ താല്‍ക്കാലിക പെയ്ന്റര്‍ ജീവനക്കാരെ പിരിച്ചുവിട്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.

പിഎസ് സി റാങ്ക് പട്ടിക നിലവിലുള്ളപ്പോള്‍ താല്‍ക്കാലിക നിയമനം ശരിയല്ലെന്ന് ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കി. പിഎസ് സി റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാര്‍ത്ഥികളുടെ അപേക്ഷ പരിഗണിച്ചാണ് കെഎസ്ആര്‍ടിസിയില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് കളമൊരുക്കിയുള്ള ഹൈക്കോടതി ഉത്തരവ്.

കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും പിന്നാലെ 800 എംപാനല്‍ പെയിന്റര്‍മാര്‍ക്കും ജോലി പോകും, കെഎസ്ആര്‍ടിയില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍
യാത്രക്കാര്‍ ഡബിള്‍ ബെല്ലടിച്ച് ‘സഹായിച്ചു’, കണ്ടക്ടറില്ലാതെ കെഎസ്ആര്‍ടിസി 18 കിലോമീറ്റര്‍ ഓടി, ഒടുവില്‍ ഡിപ്പോ അധികൃതര്‍ പിടിച്ചിട്ടു

നേരത്തെ എംപാനല്‍ കണ്ടക്ടര്‍മാരുടേയും ഡ്രൈവര്‍മാരുടേയും കാര്യത്തിലും കര്‍ശന നിലപാടാണ് ഹൈക്കോടതി കൈക്കൊണ്ടത്. പിഎസ് സി റാങ്ക് പട്ടിക നിലവിലുള്ളപ്പോള്‍ താല്‍ക്കാലിക നിയമനത്തിലൂടെ ആളുകളെ കയറ്റുന്നത് ശരിയല്ലെന്നാണ് കോടതിയുടെ നിരീക്ഷണം.

ആയിരത്തിലധികം വരുന്ന എംപാനല്‍ കണ്ടക്ടര്‍മാരും ഡ്രൈവര്‍മാരും കൂട്ടപ്പിരിച്ചുവിടല്‍ നേരിട്ടപ്പോള്‍ വന്‍ പ്രതിസന്ധിയിലായിരുന്നു കെഎസ്ആര്‍ടിസി. എന്നാല്‍ സാമ്പത്തികമായി കഴിഞ്ഞ മാസങ്ങളില്‍ മുന്നിട്ട് നില്‍ക്കാനും കെഎസ്ആര്‍ടിസിക്ക് കഴിഞ്ഞു.

കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും പിന്നാലെ 800 എംപാനല്‍ പെയിന്റര്‍മാര്‍ക്കും ജോലി പോകും, കെഎസ്ആര്‍ടിയില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍
കെഎസ്ആര്‍ടിസിയുടെ റെക്കോര്‍ഡ് കുതിപ്പ്, മേയ് വരുമാനം 200.91 കോടി

സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും കെഎസ്ആര്‍ടിസി ഈ വര്‍ഷത്തെ റെക്കോര്‍ഡ് വരുമാനം മേയ് മാസത്തില്‍ സ്വന്തമാക്കുകയായിരുന്നു. 200.91 കോടി രൂപയാണ് മെയിലെ വരുമാനം.

പിഎസ് സി റാങ്ക് പട്ടിക നിലനില്‍ക്കുമ്പോള്‍ പരീക്ഷ എഴുതി ജയിച്ച ഉദ്യോഗാര്‍ത്ഥികളെ തഴഞ്ഞ് താല്‍ക്കാലിക ജീവനക്കാരെ നിയോഗിക്കുന്ന നടപടി നിയമവിരുദ്ധമാണെന്നും അംഗീകരിക്കാനാവില്ലെന്നും ഹൈക്കോടതി പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in