കെഎസ്ആര്‍ടിസിയുടെ റെക്കോര്‍ഡ് കുതിപ്പ്, മേയ് വരുമാനം 200.91 കോടി

കെഎസ്ആര്‍ടിസിയുടെ റെക്കോര്‍ഡ് കുതിപ്പ്, മേയ് വരുമാനം 200.91 കോടി

Summary

ഈ വര്‍ഷത്തെ റെക്കോര്‍ഡ് വരുമാനം മേയ് മാസത്തില്‍

സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും കെഎസ്ആര്‍ടിസി ഈ വര്‍ഷത്തെ റെക്കോര്‍ഡ് വരുമാനം മേയ് മാസത്തില്‍ സ്വന്തമാക്കി. 200.91 കോടി രൂപയാണ് മെയിലെ വരുമാനം. 2018 മേയില്‍ 207.35 കോടി നേടി കെഎസ്ആര്‍ടിസി പുതിയ ഉയരം കുറിച്ചിരുന്നു. ഈ റെക്കോര്‍ഡ് ഭേദിക്കാനായില്ലെങ്കിലും ഈ വര്‍ഷം ഇതുവരെയുള്ള മാസങ്ങളിലെ ഏറ്റവും ഉയര്‍ന്ന വരുമാനം മേയ് മാസത്തില്‍ നേടി. ജനുവരി, ഏപ്രില്‍ മാസങ്ങളില്‍ വരുമാനം 189 കോടിയായിരുന്നു.

റൂട്ടുകളുടെ ശാസ്ത്രീയമായ പുനഃക്രമീകരണം നടത്തിയതും പുതിയ ചെയിന്‍ സര്‍വീസുകള്‍ ആരംഭിച്ചതുമാണ് കളക്ഷനില്‍ മുന്നേറ്റത്തിന് കാരണമാണ് കെഎസ്ആര്‍ടിസി സിഎംഡി എം പി ദിനേശ് ഐ പി എസ്. ഈ വര്‍ഷം ഷെഡ്യൂളുകളില്‍ ജനോപകാരപ്രദമായി ക്രമീകരണം നടത്തിയതും വരുമാനം വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കിയെന്ന് എം പി ദിനേശ്.

വരുമാന വര്‍ധനയ്ക്കുള്ള കാരണങ്ങളായി കെഎസ്ആര്‍ടിസി വിലയിരുത്തുന്നത്

1.വരുമാന വര്‍ദ്ധ ലക്ഷ്യമിട്ട് 3 മേഖലകള്‍ക്കും കളക്ഷന്‍ സംബന്ധിച്ച ലക്ഷ്യം നല്‍കി

2.പരിശോധിക്കാന്‍ ഇന്‍സ്‌പെക്ടര്‍മാരെ പോയിന്റ് ഡ്യൂട്ടിക്കായി നിയോഗിച്ചു

3.സൂപ്പര്‍ഫാസ്‌റ് സര്‍വീസുകള്‍ ചെയിന്‍ സര്‍വീസുകളായി 15 മിനിട്ട് ഇടവേളകളില്‍ തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെയും തിരിച്ചും ക്രമീകരിച്ചു

4. ഈ വണ്ടികളില്‍ റിസര്‍വേഷന്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ കഴിഞ്ഞതും നേട്ടമായി

സ്പെഷ്യല്‍ സര്‍വീസുകള്‍ ഇല്ലാതിരുന്ന മേയില്‍ വരുമാനത്തില്‍ റെക്കോര്‍ഡ് ഇടാനായത് ജീവനക്കാരുടെ സഹകരണം കൊണ്ട് കൂടെയാണെന്ന് സിഎംഡി. കൂടുതല്‍ അന്തര്‍സംസ്ഥാന സര്‍വീസുകള്‍ ആരംഭിക്കുന്നതോടെ വരുമാനത്തില്‍ ഇനിയും ഉയര്‍ച്ചയുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. 176 ചെയിന്‍ സര്‍വീസുകള്‍ ഇപ്പോള്‍ നടത്തുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in