‘കണ്ണ് തുറന്ന് ജനിച്ചുവീഴുന്നതിനാല്‍ മത്സ്യമാംസാദികള്‍ കഴിക്കരുത്’; വിചിത്ര വാദവുമായി ബിജെപി നേതാവ് 

‘കണ്ണ് തുറന്ന് ജനിച്ചുവീഴുന്നതിനാല്‍ മത്സ്യമാംസാദികള്‍ കഴിക്കരുത്’; വിചിത്ര വാദവുമായി ബിജെപി നേതാവ് 

മനുഷ്യര്‍ കണ്ണുതുറന്ന നിലയിലാണ് പിറന്നുവീഴുന്നതെന്നും അതിനാല്‍ മത്സ്യമാംസാദികള്‍ കഴിക്കരുതെന്നും വിചിത്ര വാദവുമായി ഗുജറാത്ത് സ്പീക്കര്‍ രാജേന്ദ്ര ത്രിവേദി. അഹമ്മദാബാദില്‍ ശീനാരായണ കള്‍ച്ചറല്‍ മിഷന്റെ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം സെന്‍ട്രല്‍ സ്‌കൂളില്‍ നിര്‍വഹിക്കുന്നതിനിടെയായിരുന്നു ബിജെപി നേതാവിന്റെ പരാമര്‍ശം. കണ്ണുകള്‍ അടഞ്ഞനിലയില്‍ ജനിച്ചുവീഴുന്നവയെല്ലാം മാംസഭുക്കുകളാണെന്നാണ് ത്രിവേദിയുടെ അവകാശവാദം. എന്നാല്‍ മനുഷ്യര്‍ കണ്ണുകള്‍ തുറന്ന നിലയിലാണ് ജനിച്ചുവീഴുന്നതെന്നും അതിനാല്‍ മത്സ്യമാംസാദികള്‍ കഴിക്കാതിരിക്കണമെന്നുമാണ് അദ്ദേഹം പറയുന്നത്.

‘കണ്ണ് തുറന്ന് ജനിച്ചുവീഴുന്നതിനാല്‍ മത്സ്യമാംസാദികള്‍ കഴിക്കരുത്’; വിചിത്ര വാദവുമായി ബിജെപി നേതാവ് 
ഭരണഘടനയുടെ കരട് തയ്യാറാക്കി അംബേദ്കറിന് നല്‍കിയത് ബ്രാഹ്മണനായ ബിഎന്‍ റാവുവെന്ന് ഗുജറാത്ത് സ്പീക്കര്‍ 

നാം മത്സ്യമാംസാദികള്‍ ഭക്ഷിക്കരുതെന്നാണ് ഇന്ത്യന്‍ സംസ്‌കൃതി പറയുന്നത്. നമ്മള്‍ സസ്യഭുക്കുകളായിരിക്കണം. പൂച്ചക്കുഞ്ഞ് ജനിക്കുമ്പോള്‍ കണ്ണുകള്‍ അടഞ്ഞ നിലയിലാണ്, നായ്ക്കുഞ്ഞ് പിറക്കുമ്പോഴും അതേനിലയിലാണ്. സിംഹക്കുഞ്ഞ് പുറത്തുവരുമ്പോഴും കണ്ണുകള്‍ അടഞ്ഞ നിലയിലാണ്. അത്തരത്തില്‍ പിറന്നുവീഴുന്നവയെല്ലാം മാംസഭുക്കുകളാണ്. എന്നാല്‍ നമ്മെ പ്രസവിക്കുമ്പോള്‍ മിഴികള്‍ തുറന്ന നിലയിലാണ്. അതിനാല്‍ നാം മത്സ്യമാംസാദികള്‍ കഴിക്കാന്‍ പാടില്ല. ഇതാണ് പ്രകൃതി നല്‍കുന്ന പാഠം. നമ്മുടെ ഋഷിവര്യന്‍മാരും പറഞ്ഞിരിക്കുന്നത് ആതാണ്. ഇങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

‘കണ്ണ് തുറന്ന് ജനിച്ചുവീഴുന്നതിനാല്‍ മത്സ്യമാംസാദികള്‍ കഴിക്കരുത്’; വിചിത്ര വാദവുമായി ബിജെപി നേതാവ് 
‘ഇത് മനുഷ്യാവകാശലംഘനം, ജയിലില്‍ ഹൃദയാഘാതം വരെ ഉണ്ടായേക്കാം’; ആസാദിന് ചികിത്സ നിഷേധിക്കുന്നുവെന്ന് ഡോക്ടര്‍ 

കേന്ദ്രമന്ത്രി വി മുരളധരന്‍ ആയിരുന്നു ചടങ്ങിലെ മുഖ്യാതിഥി. കഴിഞ്ഞദിവസം മറ്റൊരു ചടങ്ങിലും ത്രിവേദി വിവാദ പരാമര്‍ശം നടത്തിയിരുന്നു. ഭരണഘടനയുടെ കരട് തയ്യാറാക്കി ഡോ. ബിആര്‍ അംബേദ്കറിന് നല്‍കിയത് ബ്രാഹ്മണനായ ബിഎന്‍ റാവുവാണെന്നായിരുന്നു വാദം. നൊബേല്‍ സമ്മാനാര്‍ഹരായ 9 ല്‍ എട്ട് ഇന്ത്യക്കാരും ബ്രാഹ്മണരാണെന്നും ത്രിവേദി പറഞ്ഞു. ഡല്‍ഹി തീപ്പിടുത്തത്തില്‍ നിന്ന് 11 പേരെ രക്ഷിച്ച രാജേഷ് ശുക്ലയും ബ്രാഹ്മണനാണെന്നും ത്രിവേദി പരാമര്‍ശിച്ചിരുന്നു. അഹമ്മദാബാദില്‍ മെഗാ ബ്രാഹ്മിണ്‍ ബിസിനസ് സമ്മിറ്റിന്റെ ഉദ്‌ഘാടന ചടങ്ങിലായിരുന്നു ത്രിവേദിയുടെ വാദങ്ങള്‍.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in