രാഹുലിന്റെ അയോഗ്യത നിലനിൽക്കും; ശിക്ഷാവിധി ന്യായമെന്ന് ഗുജറാത്ത് ഹൈക്കോടതി

രാഹുലിന്റെ അയോഗ്യത നിലനിൽക്കും; ശിക്ഷാവിധി ന്യായമെന്ന് ഗുജറാത്ത് ഹൈക്കോടതി

അപകീർത്തിക്കേസിൽ കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധിക്ക് രണ്ടു വർഷത്തെ ശിക്ഷ വിധിച്ചത് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഗുജറാത്ത് ഹൈക്കോടതി തള്ളി. 'മോദി' സമുദായത്തെ അപകീർത്തിപ്പെടുത്തിയെന്ന കേസിലെ വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഗുജറാത്ത് ഹൈക്കോടതിയിൽ രാഹുൽ ഗാന്ധി അപ്പീൽ സമർപ്പിച്ചത്. രാഹുൽ കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയ സൂറത്ത് മജിസ്‌ട്രേറ്റ് കോടതിയുടെ വിധി സ്റ്റേ ചെയ്യണമെന്നും രണ്ടു വർഷത്തെ തടവുശിക്ഷ മരവിപ്പിക്കണമെന്നുമായിരുന്നു ഹർജി. എന്നാൽ ഹർജി തള്ളിയതിനാൽ രാഹുലിന്റെ അയോഗ്യത തുടരും.

'സവർക്കറുടെ ചെറുമകൻ അടക്കം നൽകിയ പത്തിലധികം കേസുകൾ രാഹുലിനെതിരെയുണ്ട്. രാഹുൽ സ്ഥിരമായി തെറ്റുകൾ അവർത്തിച്ചുകൊണ്ടിരിക്കുകയാണ്. ന്യായമായ കാരണങ്ങളൊന്നും ഹർജിയിൽ ഇല്ല. ഈ ശിക്ഷാവിധി ന്യായമാണ്. ആയതിനാൽ ഇതിൽ ഇടപെടേണ്ട സാഹചര്യമില്ല.' രാഹുലിന്റെ ഹർജി തള്ളിക്കൊണ്ട് ജസ്റ്റിസ് ഹേമന്ദ്ര പ്രചക് വ്യക്തമാക്കി.

'എല്ലാ കള്ളന്മാർക്കും മോദി എന്ന പേര് എങ്ങനെ ലഭിച്ചു' എന്ന് രാഹുൽ ഗാന്ധി 2019 ൽ നടത്തിയ പരാമർശത്തിന് എതിരെ നൽകിയ ക്രിമിനൽ മാനനഷ്ട കേസിലാണ് സൂറത്ത് കോടതി രാഹുലിനെതിരെ ശിക്ഷ വിധിച്ചത്. ഗുജറാത്തിലെ മുൻ മന്ത്രിയും എം.എൽ.എയുമായ പൂർണേഷ്‌ മോദിയാണ് രാഹുലിനെതിരെ കേസ് നൽകിയത്. ഹർജി തള്ളിയതോടെ സുപ്രിം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കോൺഗ്രസ്സ്.

Related Stories

No stories found.
logo
The Cue
www.thecue.in