ഒടുവില്‍ ശ്രീറാമിനെ നീക്കി, പിആര്‍ഡി ഫാക്ട് ചെക്ക് സമിതിയില്‍ നിന്ന് ഒഴിവാക്കി സര്‍ക്കാര്‍

ഒടുവില്‍ ശ്രീറാമിനെ നീക്കി, പിആര്‍ഡി ഫാക്ട് ചെക്ക് സമിതിയില്‍ നിന്ന് ഒഴിവാക്കി സര്‍ക്കാര്‍

ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിനെ പിആര്‍ഡി ഫാക്ട് ചെക്കിങ് സമിതിയില്‍ നിന്ന് സര്‍ക്കാര്‍ നീക്കി. മദ്യപിച്ച് അമിതവേഗതയില്‍ കാറോടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ കൊല്ലപ്പെടാന്‍ ഇടയായ അപകടമുണ്ടാക്കിയ കേസിലെ പ്രതിയായ ശ്രീറാമിനെ സമിതിയില്‍ ഉള്‍പ്പെടുത്തിയത് വിവാദമായിരുന്നു. ആരോഗ്യവകുപ്പ് അഡീഷണല്‍ സെക്രട്ടറി ബിജു ഭാസ്‌കറാണ് പുതിയ അംഗം.

ഒടുവില്‍ ശ്രീറാമിനെ നീക്കി, പിആര്‍ഡി ഫാക്ട് ചെക്ക് സമിതിയില്‍ നിന്ന് ഒഴിവാക്കി സര്‍ക്കാര്‍
അന്ത്യശാസനത്തിനൊടുവില്‍ ശ്രീറാം കോടതിയില്‍ ഹാജരായി; ജാമ്യം അനുവദിച്ചു

ഒക്ടോബര്‍ ആദ്യവാരമാണ് ശ്രീറാമിനെ ഫാക്ട് ചെക്ക് സംഘത്തില്‍ ഉള്‍പ്പെടുത്തിയത്. ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയാണ് ശ്രീറാം. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരമാണ് വ്യാജവാര്‍ത്തകള്‍ കണ്ടെത്താന്‍ ഫാക്ട് ചെക്ക് സമിതിക്ക് രൂപം നല്‍കിയത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സൈബര്‍ സെക്യൂരിറ്റി വിദഗ്ധന്‍, ഫാക്ട്‌ ചെക്കിംഗ് വിദഗ്ധന്‍, സൈബര്‍ ഡോം, ഫൊറന്‍സിക് വിഭാഗങ്ങളിലുള്ള ഉദ്യോഗസ്ഥരും സമിതിയിലുണ്ട്. ആരോഗ്യവകുപ്പിന്റെ പ്രതിനിധിയായാണ് ശ്രീറാമിനെ ഉള്‍പ്പെടുത്തിയത്. അതേസമയം സര്‍ക്കാരിനെതിരെയുള്ള വാര്‍ത്തകള്‍ വ്യാജമാണെന്ന് ആരോപിക്കുന്നതിനെതിരെ ആക്ഷേപമുയര്‍ന്നിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in