അന്ത്യശാസനത്തിനൊടുവില്‍ ശ്രീറാം കോടതിയില്‍ ഹാജരായി; ജാമ്യം അനുവദിച്ചു

ശ്രീറാം വെങ്കിട്ടരാമന്‍
ശ്രീറാം വെങ്കിട്ടരാമന്‍
Published on

മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിനെ കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസും കോടതിയില്‍ ഹാജരായി. കോടതിയുടെ അന്ത്യശാസനത്തെത്തുടര്‍ന്നാണ് ഇരുവരും ഹാജരായത്. കോടതിയുടെ അന്ത്യശാസനം ഇന്ന് അവസാനിക്കുകയായിരുന്നു. ശ്രീറാം വെങ്കിട്ടരാമന് കോടതി ജാമ്യം അനുവിദിച്ചു.

മുമ്പ് രണ്ട് തവണ ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഇരുവരും എത്തിയിരുന്നില്ല. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസും ഹാജരായത്.

കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. ശ്രീറാം വെങ്കിട്ടരാമന്‍ ഹാജരാകാതിരുന്നത് കൊണ്ട് കുറ്റപത്രം ഇതുവരെ വായിച്ച് കേള്‍പ്പിച്ചിട്ടില്ല. ഈ മാസം 27 ഹാജരാകാന്‍ ശ്രീറാം വെങ്കിട്ടരാമനോട് നിര്‍ദേശിച്ചിട്ടുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

2019 ഓഗസ്ത് മൂന്നിന് പുലര്‍ച്ചെയാണ് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് കെ എം ബഷീര്‍ കൊല്ലപ്പെട്ടത്. വാഹനത്തിന്റെ ഉടമയായ വഫ ഫിറോസും കൂടെയുണ്ടായിരുന്നു. മദ്യപിച്ചാണ് ശ്രീറാം വെങ്കിട്ടരാമന്‍ വാഹനം ഓടിച്ചിരുന്നത്. സര്‍വേ ഡയറക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in