സ്വര്‍ണക്കടത്ത് കേസ്; പ്രധാനമന്ത്രിക്ക് കത്തയച്ച് സ്വപ്‌ന സുരേഷ്, നേരില്‍ കാണണമെന്നും ആവശ്യം

സ്വര്‍ണക്കടത്ത് കേസ്; പ്രധാനമന്ത്രിക്ക് കത്തയച്ച് സ്വപ്‌ന സുരേഷ്, നേരില്‍  കാണണമെന്നും ആവശ്യം

സ്വര്‍ണക്കടത്ത് കേസില്‍ പ്രധാനമന്ത്രിക്ക് കത്തയച്ച് സ്വപ്‌ന സുരേഷ്. കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് കത്തയച്ചിരിക്കുന്നത്. പ്രധാനമന്ത്രിയെ നേരില്‍ കാണണമെന്ന അഭ്യര്‍ത്ഥനയും കത്തിലുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും സ്വര്‍ണക്കടത്ത് കേസില്‍ പങ്കുണ്ടെന്നും സ്വപ്‌ന ആരോപിക്കുന്നു. രഹസ്യമൊഴിയുടെ പേരില്‍ സര്‍ക്കാര്‍ തന്നെയും അഭിഭാഷകനെയും ദ്രോഹിക്കുന്നുവെന്നും സ്വപ്‌ന സുരേഷ്.

അതേസമയം ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്‌ന സുരേഷ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കള്ളപ്പണ കേസില്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കെതിരെ മൊഴി നല്‍കിയതിലുള്ള വിരോധം കാരണമാണ് കേസെടുത്തതെന്നാണ് സ്വപ്‌നയുടെ വാദം.

സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറ്ക്ടറേറ്റ് നോട്ടീസ് നല്‍കിയിട്ടുണ്ട്. സ്വപ്‌ന നല്‍കിയ രഹസ്യമൊഴിയുടെ അംഗീകൃത പകര്‍പ്പ് ഇഡി കോടതിയില്‍ നിന്നും കഴിഞ്ഞ ദിവസം കൈപ്പറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് തുടര്‍ നടപടികളിലേക്ക് കടന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in