മുഖ്യമന്ത്രിയുടെ പേര് പറഞ്ഞാല്‍ മാപ്പുസാക്ഷി ആക്കാമെന്ന് വാഗ്ദാനം; മൊഴി പുറത്ത്

മുഖ്യമന്ത്രിയുടെ പേര് പറഞ്ഞാല്‍ മാപ്പുസാക്ഷി ആക്കാമെന്ന് വാഗ്ദാനം; മൊഴി പുറത്ത്

Published on

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് പേരു പറഞ്ഞാല്‍ സ്വപ്നയെ മാപ്പുസാക്ഷിയാക്കാമെന്ന് ഇ ഡി വാഗ്ദാനം നല്‍കിയതായി മൊഴി.സ്വപ്നയുടെ എസ്‌കോര്‍ട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവില്‍ പൊലീസ് ഓഫീസര്‍ റെജിമോളുടേതാണ് മൊഴി. മുഖ്യമന്ത്രിയുടെ പേര് പറയാന്‍ ഇ.ഡി നിര്‍ബന്ധിച്ചതായുള്ള മൊഴിയും പുറത്ത് വന്നിരുന്നു.

ലോക്കറിലെ തുക ശിവശങ്കര്‍ തന്നതാണെന്ന് പറയണമെന്നും സ്വപ്‌നയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തി. ആ തുക മുഖ്യമന്ത്രി ശിവശങ്കറിന് നല്‍കിയതാണെന്നും പറയണം.ഇങ്ങനെ പറഞ്ഞാല്‍ മാപ്പുസാക്ഷിയാക്കാമെന്നാണ് വാഗ്ദാനം.

ആഗസ്ത് 13 ന് രാത്രിയിലെ ചോദ്യം ചെയ്യലിലാണ് ഇങ്ങനെ പറഞ്ഞത്. ഇ ഡി , ഡിവൈഎസ്പി രാധാകൃഷ്ണനാണ് ഈ വാഗ്ദാനം നല്‍കിയതെന്നും മൊഴിയില്‍ പറയുന്നു.

പലപ്പോഴും പുലര്‍ച്ചെ നാലുമണി വരെ ചോദ്യം ചെയ്‌തെന്നും മൊഴിയിലുണ്ട്. സ്വപ്നയുടെ ശബ്ദരേഖ അന്വേഷിക്കുന്ന സംഘത്തിനാണ് മൊഴി നല്‍കിയത്.

സ്വപ്നയെ നിര്‍ബന്ധിച്ച് മൊഴി പറയിപ്പിക്കുന്നത് കേട്ടിട്ടുണ്ടെന്നും ഇനിയൊരു ഉന്നതനെ കൊണ്ടിരുത്തുമെന്നും പറഞ്ഞിരുന്നുവെന്നും എസ്‌കോര്‍ട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവില്‍ പൊലീസ് ഓഫീസര്‍ മൊഴി നല്‍കിയിട്ടുണ്ട്.

logo
The Cue
www.thecue.in