ടാറ്റൂ ചെയ്യവെ ലൈംഗിക അതിക്രമം നടത്തി, കൊച്ചിയിലെ ടാറ്റൂ ആര്‍ടിസ്റ്റിനെതിരെ പരാതിയുമായി വിദേശ വനിതയും

ടാറ്റൂ ചെയ്യവെ ലൈംഗിക അതിക്രമം നടത്തി, കൊച്ചിയിലെ ടാറ്റൂ ആര്‍ടിസ്റ്റിനെതിരെ പരാതിയുമായി വിദേശ വനിതയും

കൊച്ചിയിലെ ടാറ്റൂ ആര്‍ടിസ്റ്റ് സുജീഷ് ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുമായി വിദേശ വനിതയും. ടാറ്റൂ ചെയ്യവേ സുജീഷ് ലൈംഗികമായി അതിക്രമിച്ചെന്നാണ് യുവതിയുടെ പരാതി.

വിദേശ വനിത കൊച്ചി കമ്മീഷണര്‍ക്ക് പരാതി നല്‍കി. ഇടപ്പള്ളിയിലെ ഇങ്ക്‌ഫെക്ടഡ് സ്റ്റുഡിയോയില്‍ വെച്ചാണ് സംഭവമെന്ന് യുവതി പരാതിയില്‍ പറയുന്നു. കൊച്ചിയില്‍ ഒരു കോളേജില്‍ വിദ്യാര്‍ത്ഥിനിയായിരുന്നു വിദേശ വനിത.

ടാറ്റൂ ആര്‍ട്ടിസ്റ്റിനെതിരെ നിരവധി യുവതികള്‍ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തില്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ഉത്തരവിടുകയും ചെയ്തിരുന്നു.

ഇങ്ക്‌ഫെക്ടഡ് ടാറ്റൂ സ്റ്റുഡിയോ ഉടമയും അറിയപ്പെടുന്ന ടാറ്റൂ ആര്‍ടിസ്റ്റുമായ സുജീഷ് പി എസിനെതിരെ സമൂഹമാധ്യമമായ റെഡിറ്റിലൂടെയാണ് ആദ്യം ഒരു യുവതി വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. ടാറ്റൂ സുറ്റുഡിയോയില്‍ വെച്ച് ബലാത്സംഗം ചെയ്തു എന്നായിരുന്നു വെളിപ്പെടുത്തല്‍. ഇതിന് പിന്നാലെ നിരവധി യുവതികള്‍ സമാനമായ ആരോപണവുമായി രംഗത്തെത്തുകയായിരുന്നു.

ആരോപണം ഉന്നയിച്ച യുവതി പൊലീസ് സ്റ്റേഷനിലെത്തി നടന്ന സംഭവങ്ങളെല്ലാം തുറന്നു പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സ്വമേധയാ പ്രഥമിക അന്വേഷണം തുടങ്ങിയത്. എന്നാല്‍ യുവതി രേഖമൂലമൂള്ള പരാതി നല്‍കിയിട്ടില്ല.

Related Stories

No stories found.
logo
The Cue
www.thecue.in