‘ഞങ്ങൾ കൈ നീട്ടുകയാണ്, തട്ടിയെറിയരുത്’; ദുരിതബാധിതർക്ക് ഭക്ഷണം നൽകാൻ പോലും കഴിയുന്നില്ലെന്ന് വൊളന്റിയേഴ്സ്

‘ഞങ്ങൾ കൈ നീട്ടുകയാണ്, തട്ടിയെറിയരുത്’; ദുരിതബാധിതർക്ക് ഭക്ഷണം നൽകാൻ പോലും കഴിയുന്നില്ലെന്ന് വൊളന്റിയേഴ്സ്

മഴക്കെടുതി ബാധിതർക്ക് ഭക്ഷണം പോലും എത്തിക്കാൻ കഴിയുന്നില്ലെന്ന് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ദുരിതാശ്വാസപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന വൊളന്റിയർമാർ. ഭക്ഷ്യസാമഗ്രികളും വസ്‌ത്രങ്ങളും മരുന്നും മറ്റ് അവശ്യവസ്തുക്കളും അഭ്യർത്ഥിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന സന്ദേശങ്ങൾ അവഗണിക്കപ്പെടുന്നതാണ് ക്യാംപുകളിൽ കഴിയുന്നവരെ ഇരട്ടി ദുരിതത്തിലാക്കുന്നത്. ആവശ്യത്തിന് വൊളന്റിയർമാരെ കിട്ടാത്തതും വാഹന സൗകര്യം ഇല്ലാത്തതും സംഭാവന ദൗർലഭ്യവും ദുരിരാശ്വാസപ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയവരെ പ്രതിസന്ധിയിലാക്കുന്നു.

മഴക്കെടുതിയേത്തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒരു ലക്ഷത്തിലധികം ദുരിതബാധിതരാണ് ക്യാംപുകളിൽ കഴിയുന്നത്. പിഞ്ചുകുഞ്ഞുങ്ങളും അമ്മമാരും രോഗികളും വൃദ്ധരും ഇക്കൂട്ടത്തിലുണ്ട്. പലരും ഉടുതുണി മാത്രമായാണ് ക്യാംപുകളിൽ എത്തിയത്. വയനാട്, മലപ്പുറം, കോഴിക്കോട്, എറണാകുളം ജില്ലകളിലാണ് ഏറ്റവുമധികം ദുരിതബാധിതരുള്ളത്.

കോഴിക്കോട് രാമനാട്ടുകര ഗണപത് സ്കൂൾ റിലീഫ് ക്യാംപിൽ നിന്നുള്ള അഭ്യർത്ഥന

സുഹൃത്തുക്കളേ..

ഇനിയൊരു പ്രളയത്തെ നേരിടാന്‍ ഇടവരുത്തരുതെന്ന് ആഗ്രഹിച്ചാണ് കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 24 ന് അവസാനത്തെ ലോഡും ചെങ്ങന്നൂരേയ്ക്ക് കയറ്റിയയച്ച് രാമനാട്ടുകര ഗണപത് സ്‌കൂളിലെ #Malabar_Flood_Relief_volunteers കളക്ഷന്‍ പോയിന്റ് അടച്ച് ഞാനടങ്ങുന്ന നൂറുകണക്കിന് ആളുകള്‍ വീടുകളിലേയ്ക്ക് മടങ്ങുന്നത്.
പതിനായിരക്കണക്കിന് ആളുകള്‍ക്ക് വിശപ്പടക്കാനും വസ്ത്രം നല്‍കാനും മറ്റ് അവശ്യ സാധനങ്ങള്‍ എത്തിക്കാനും വാഹനങ്ങള്‍ അടക്കം വിട്ടുതന്നു കൊണ്ട് മലപ്പുറത്തെ നാട്ടുകാരും സുഹൃത്തുക്കളും ഞങ്ങള്‍ക്കൊപ്പം നിന്നു.

എന്നാല്‍ ഇത്തവണ പ്രളയം ഏറ്റവും ദുരിതക്കയത്തിലാക്കിയത് വയനാടിനെയും മലപ്പുറത്തെയുമാണ്.കഴിഞ്ഞ വര്‍ഷം ഞങ്ങളോടൊപ്പം നിന്ന് പ്രവര്‍ത്തിച്ച ഒരുപാട് വളണ്ടിയര്‍മാര്‍ ഇപ്പോള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടിയിരിക്കുന്നു.. കഴിഞ്ഞ തവണ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷണവും മരുന്നും വസ്ത്രങ്ങളും എത്തിക്കുവാന്‍ രാപകല്‍ വിശന്നും ദാഹിച്ചും ഓടി നടന്ന് പണിയെടുത്തവര്‍ നിരാശ്രയരായി വിശന്ന് ക്യാമ്പുകളില്‍ കഴിയുന്നുണ്ട്..
ഉടുതുണി മാത്രമായി വന്നു കയറുന്ന അഭയാര്‍ത്ഥികള്‍ക്ക് ഭക്ഷണം നല്‍കേണ്ടതുണ്ട്.പ്രായമായവര്‍ക്കും രോഗികള്‍ക്കും ഗര്‍ഭിണികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും ചികിത്സയും മരുന്നും നല്‍കേണ്ടതുണ്ട്.കുടിവെള്ളം പോലും വേണ്ട രീതിയില്‍ ലഭ്യമാകുന്നില്ല.
കൈകെട്ടി നോക്കി നില്‍ക്കാന്‍ പറ്റാത്ത
ഇത്തരമൊരു ദുരവസ്ഥയില്‍ ഇത്തവണയും രാമനാട്ടുകര ഗണപത് സ്‌കൂളിലെ കളക്ഷന്‍ പോയിന്റ് തുറന്നു പ്രവര്‍ത്തിക്കുകയാണ്

വോളണ്ടിയര്‍മാരുടെയും അവശ്യ സാധനങ്ങളുടെയും വാഹനങ്ങളുടെയും കുറവു കാരണം അടുത്തുള്ള ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് പോലും വേണ്ട സഹായം ചെയ്തു നല്‍കാന്‍ സാധിക്കാത്ത അവസ്ഥയാണ്. ഭക്ഷണം വേണം എന്ന് വിളിച്ചു പറയുന്നവര്‍ക്ക് അതെത്തിക്കാന്‍ പോലും കഴിയാത്ത നിസഹായാവസ്ഥയില്‍ ആണ് ഞങ്ങള്‍.

കഴിഞ്ഞ വര്‍ഷം ഞങ്ങള്‍ നിങ്ങള്‍ക്ക് മുന്‍പില്‍ കൈ നീട്ടിയപ്പോള്‍ നിങ്ങള്‍ ഞങ്ങളെ ചേര്‍ത്തു പിടിച്ചു.. പ്രളയത്തെ നമ്മള്‍ ഒരുമിച്ച് നേരിട്ടു.ഇത്തവണയും ഞങ്ങള്‍ കൈ നീട്ടുകയാണ്.. തട്ടിയെറിയരുത്.
ഞങ്ങള്‍ക്ക് പണം വേണ്ട..
പകരം ഭക്ഷണവും അവശ്യ സാധനങ്ങളും വാഹന സൗകര്യങ്ങളും മതി. സഹായിക്കാന്‍.. കൂടെ നില്‍ക്കാന്‍ കഴിയുന്നവര്‍ ബന്ധപ്പെടുക

#Malabar_Flood_Relief_Volunteers
#Ramanattukara

അഖില്‍നാഥ് : 9447726591

സംസ്ഥാനത്തിന്റെ എല്ലാ ജില്ലകളിലും കളക്ഷൻ സെന്ററുകൾ തുറന്നിട്ടുണ്ട്.
കേരളത്തിലെ ദുരിതാശ്വാസ ക്യാമ്പുകൾ ജില്ല തിരിച്ചുള്ള കണക്ക് ( ഇന്ന് ഉച്ചവരെ )
കേരളത്തിലെ ദുരിതാശ്വാസ ക്യാമ്പുകൾ ജില്ല തിരിച്ചുള്ള കണക്ക് ( ഇന്ന് ഉച്ചവരെ )

പ്രശാന്ത് നായർ ഐഎഎസ്

ബ്രോസ്, സീരിയസ് കാര്യമാണ്. അത്യാവശ്യമാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നന്മയും കരുണയും ആർദ്രതയും ഒന്നും വറ്റിപ്പോയില്ലല്ലോ? പിന്നെന്താ ഒരു സ്റ്റാർട്ടിംഗ് ട്രബിൾ?

കോഴിക്കോട് ജില്ലയിൽ ദുരിതാശ്വാസ നടപടികളുടെ ഭാഗമായി 280 ക്യാമ്പുകളിലായി ഇപ്പോൾ 22000 പേർ ഉണ്ട്. പെട്ടെന്നുള്ള സാഹചര്യം ആയതുകൊണ്ട് ഇത്രയും പേർക്ക് അത്യാവശ്യമുള്ള കാര്യങ്ങൾക്ക് പോലും ബുദ്ധിമുട്ടുണ്ട്. കോഴിക്കോട് പൊതുസമൂഹത്തിന്റെ സഹായം അത്യാവശ്യമായിരിക്കുന്നു. ജില്ലയിലെ കലക്ഷൻ സെന്റർ സിവിൽ സ്റ്റേഷനിലെ പ്ലാനിംങ്ങ് ഹാളിൽ ആരംഭിച്ചിട്ടുണ്ട്. ഉടനടി ആവശ്യമുള്ള സാധനങ്ങളുടെ ഒരു ലിസ്റ്റ് ചുവടെ നൽകുന്നു

1. പുൽപ്പായ - 6000
2. ബ്ലാങ്കറ്റ്/ബെഡ്ഷീറ്റുകൾ - 8000
3. ലുങ്കി - 5000
4. നൈറ്റി - 3000
5. സാനിറ്ററി നാപ്കിൻസ് - 2000
6.അരി - 2000kg
7. പഞ്ചസാര- 700kg
8. ചെറുപയർ - 100kg
9. കടല - 100kg
10. പരിപ്പ് - 50kg
11. ബിസ്കറ്റ്/റസ്ക് - 2000 Packets
12. കുടി വെള്ളം - 3000 Lr
13. സോപ്പ് - 500 Nos
14. പേസ്റ്റ് - 500 Nos
16. ബ്ലീച്ചിംഗ് പൗഡർ - 100kg

മുകളിൽ കൊടുത്ത സാധനങ്ങളുടെ കാര്യത്തിൽ നിങ്ങൾക്ക് സഹായിക്കാൻ പറ്റുമെങ്കിൽ സിവിൽ സ്റ്റേഷനിലെ പ്ലാനിംങ്ങ് ഹാളിൽ ഉടൻ തന്നെ എത്തിച്ചാൽ കുറെയധികം മനുഷ്യർക്ക് ഉപകാരപ്പെടും. കമോൺ ബ്രോസ്.

Contact Number: അനുപമ രാജ് : 9446492696
കൺട്രോൾ റൂം : 0495-2378810
0495-2378820
Address:
Planning Secretariat
Civil Station
Eranhippalam
Kozhikode - 673020

#CompassionateKozhikode
#CompassionateKeralam

‘ഞങ്ങൾ കൈ നീട്ടുകയാണ്, തട്ടിയെറിയരുത്’; ദുരിതബാധിതർക്ക് ഭക്ഷണം നൽകാൻ പോലും കഴിയുന്നില്ലെന്ന് വൊളന്റിയേഴ്സ്
‘എന്താണ് നമ്മള്‍ക്ക് പറ്റിയത്?’; ക്യാംപുകളിലേക്ക് അവശ്യവസ്തുക്കളും സഹായവും എത്തുന്നില്ലെന്ന് സന്നദ്ധപ്രവർത്തകർ

കൊച്ചിയിൽ നിന്നും മാധ്യമപ്രവർത്തക ഷാഹിന കെ കെ

ഏലൂരിലെ ‘പകല്‍ വീട്ടില്‍’ ഇന്നലെ ആരംഭിച്ച ക്യാമ്പില്‍ പോയി തിരിച്ചു വന്നതേയുള്ളൂ. അവശ്യ സാധനങ്ങള്‍ ഒന്നുമില്ല. ഓട്ടിസ്റ്റിക് ആയ ഒരു യുവാവും അവന്റെ അമ്മയും ഉണ്ട്. അവനു ഉപയോഗിക്കാനായി ഡയപ്പര്‍ വാങ്ങി കൊടുക്കുമോ എന്ന് ആ അമ്മ ചോദിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആവശ്യത്തിന് വസ്ത്രങ്ങളില്ല. ഇത് ഒരു ഉദാഹരണമായി പറഞ്ഞെന്നെ ഉള്ളൂ. മിക്കവാറും ക്യാമ്പുകളില്‍ ഇതൊക്കെ തന്നെയാണ് സ്ഥിതി. (മേല്‍ പറഞ്ഞ ക്യാമ്പിലേക്ക് അത്യാവശ്യം സാധനങ്ങള്‍ എത്തിച്ചിട്ടുണ്ട് ).അലസത കൈ വെടിഞ്ഞു എല്ലാവരും കൈ കോര്‍ക്കേണ്ട സമയമാണ്. കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയിലെ കളക്ഷന്‍ സെന്ററില്‍ എത്തിക്കുന്ന സാധനങ്ങള്‍ ഗടഞഠഇ യുടെ ിലംേീൃസ ഉപയോഗിച്ച് കോഴിക്കോട്ടേക്കും വയനാട്ടിലേക്കും എത്തിക്കാനുള്ള സംവിധാനവും ഉണ്ടാക്കിയിട്ടുണ്ട്. കഴിയുന്നത്ര സഹായങ്ങള്‍ എത്തിക്കുക.ജില്ലാ ഭരണ കൂടത്തിന്റെ ആഭിമുഖ്യത്തില്‍ കലക്ടറേറ്റിലും ഒരു കളക്ഷന്‍ സെന്റര്‍ തുടങ്ങിയിട്ടുണ്ട്. അവിടെയും എത്തിക്കാവുന്നതാണ്.

Contact : 9447508345, 9495449296

‘ഞങ്ങൾ കൈ നീട്ടുകയാണ്, തട്ടിയെറിയരുത്’; ദുരിതബാധിതർക്ക് ഭക്ഷണം നൽകാൻ പോലും കഴിയുന്നില്ലെന്ന് വൊളന്റിയേഴ്സ്
മഴക്കെടുതി: വ്യാജസന്ദേശം പ്രചരിപ്പിക്കുന്നവർക്കെതിരെ സൈബർ സെൽ അന്വേഷണം തുടങ്ങി
‘ഞങ്ങൾ കൈ നീട്ടുകയാണ്, തട്ടിയെറിയരുത്’; ദുരിതബാധിതർക്ക് ഭക്ഷണം നൽകാൻ പോലും കഴിയുന്നില്ലെന്ന് വൊളന്റിയേഴ്സ്
‘ഹിറ്റാച്ചികൊണ്ട് മലകുഴിച്ചു’; കവളപ്പാറയിലെ ദുരന്തം വരുത്തിവച്ചതെന്ന് നാട്ടുകാർ
‘ഞങ്ങൾ കൈ നീട്ടുകയാണ്, തട്ടിയെറിയരുത്’; ദുരിതബാധിതർക്ക് ഭക്ഷണം നൽകാൻ പോലും കഴിയുന്നില്ലെന്ന് വൊളന്റിയേഴ്സ്
മണ്ണിനടിയില്‍ നിന്ന് രാത്രി നിലവിളി കേട്ടെന്ന് നാട്ടുകാര്‍; കവളപ്പാറയില്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

പൊന്നാനിയില്‍ നിന്നുള്ള അഭ്യര്‍ഥന

പ്രളയദുരന്തം വ്യാപിച്ച പൊന്നാനിയിലെ നാല് ദുരിതാശ്വാസ ക്യാംപുകളിലായി കഴിയുന്നത് 2615 പേർ.670 കുടുംബങ്ങളാണ് ഈ ക്യാംപുകളിൽ കഴിയുന്നത്.ഇവർക്ക് ആവശ്യമായ ഭക്ഷണവും മറ്റു അവശ്യവസ്തുക്കളുടെയും കുറവുണ്ടെന്നും എത്രയും പെട്ടെന്ന് സഹായിക്കണമെന്നും നഗരസഭാ ചെയർമാൻ മുഹമ്മദ് കുഞ്ഞി പറഞ്ഞു.

പൊന്നാനി എവി ഹൈസ്കൂൾ, ആർ വി പാലസ്, ഐഎസ് എസ് സ്കൂൾ, എം ഇ എസ് കോളേജ് എന്നിവിടങ്ങളിലാണ് നഗരസഭയുടെ ക്യാംപുകൾ പ്രവർത്തിക്കുന്നത്.ദുരിതബാധിതർ കൂടുതൽ സഹവാസക്യാമ്പുകളിൽ എത്തുന്നുണ്ടെന്ന് ചെയർമാൻ പറഞ്ഞു.ഈ സാഹചര്യം തുടർന്നു പോയാൽ ഒരിക്കലും പൊന്നാനിക്ക് താങ്ങാനാവില്ലെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.

ദുരിതാശ്വാസ ക്യാംപിലേക്ക് ആവശ്യത്തിന് സാധന സാമഗ്രികൾ എത്താത്തതിൽ എല്ലാവരും ആശങ്കയിലാണ്.കഴിഞ്ഞ പ്രളയകാലത്ത് യഥേഷ്ടം സാധന സാമഗ്രികൾ പൊന്നാനിയിലെത്തിയിരുന്നു. ഇപ്പോൾ സ്ഥിതി മറിച്ചാണ്.

ഫോൺ : 9074463074

9946119512

Faqrudheen Panthavoor

Related Stories

No stories found.
logo
The Cue
www.thecue.in