പ്രളയ ഫണ്ട് തട്ടിപ്പ്; കളക്ട്രേറ്റിലെ സുപ്രധാന രേഖകള്‍ കാണാനില്ല

പ്രളയ ഫണ്ട് തട്ടിപ്പ്; കളക്ട്രേറ്റിലെ സുപ്രധാന രേഖകള്‍ കാണാനില്ല

കാക്കനാട് കളക്ട്രേറ്റിലെ ദുരിതാശ്വാസ വിഭാഗത്തില്‍ പ്രളയഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട പല രേഖകളും കാണാനില്ലെന്ന് റിപ്പോര്‍ട്ട്. ക്രൈം ബ്രാഞ്ചും, വകുപ്പ് തല പ്രത്യേക അന്വേഷണ സംഘവും 2 ദിവസം പരിശോധിച്ചിട്ടും രേഖകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് ട്വന്റിഫോര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സ്‌റ്റോക്ക് രജിസ്റ്റര്‍, ക്യാഷ് രജിസ്റ്റര്‍, ചെക്ക് ഇഷ്യൂ രജിസ്റ്റര്‍, സെക്യൂരിറ്റി രജിസ്റ്റര്‍, അലോട്ട്‌മെന്റ് രജിസ്റ്റര്‍ തുടങ്ങിയ രേഖകളാണ് കാണാതായിരിക്കുന്നത്. ദുരിതാശ്വാന നിധിയിലേക്ക് ലഭിച്ച സംഭാവനകളുടെ കണക്കാണ് ഇതോടെ നഷ്ടമാകുന്നത്.

പ്രളയ ഫണ്ട് തട്ടിപ്പ്; കളക്ട്രേറ്റിലെ സുപ്രധാന രേഖകള്‍ കാണാനില്ല
'ക്ഷേത്രങ്ങള്‍ തുറക്കുന്നത് സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍'; ഭക്തര്‍ വിട്ടുനില്‍ക്കണമെന്ന് ഹിന്ദുഐക്യവേദി

ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ച പണം, ചെക്കുകള്‍, ഡിഡി, ആഭരണങ്ങള്‍ ഇവയെക്കുറിച്ചുള്ള ഫയലുകളും കാണ്ടെത്താനായിട്ടില്ല. മേലുദ്യോഗസ്ഥര്‍ അറിയാതെയാണ് ദുരിതാശ്വാസനിധിയിലേക്ക് പണം സ്വീകരിച്ചിരിക്കുന്നത്. ഈ തുക ട്രഷറിയിലേക്ക് നല്‍കിയിട്ടുമില്ല. പ്രളയഫണ്ട് തട്ടിപ്പില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന കളക്ട്രേറ്റ് ജീവനക്കാരാണ് രേഖകള്‍ നഷ്ടപ്പെട്ടതിന് പിന്നിലെന്ന ആരോപണവും ശക്തമായിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in