'ക്ഷേത്രങ്ങള്‍ തുറക്കുന്നത് സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍'; ഭക്തര്‍ വിട്ടുനില്‍ക്കണമെന്ന് ഹിന്ദുഐക്യവേദി

'ക്ഷേത്രങ്ങള്‍ തുറക്കുന്നത് സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍'; ഭക്തര്‍ വിട്ടുനില്‍ക്കണമെന്ന് ഹിന്ദുഐക്യവേദി

Published on

സംസ്ഥാനത്തെ ക്ഷേത്രങ്ങള്‍ ഇപ്പോള്‍ തുറക്കരുതെന്ന് ഹിന്ദുഐക്യവേദി. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് ഇപ്പോള്‍ ക്ഷേത്രങ്ങള്‍ തുറക്കുന്നതെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍വി ബാബു ആരോപിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഹിന്ദു സംഘടനകളുടെ അഭിപ്രായം തേടാതെയാണ് സര്‍ക്കാര്‍ തീരുമാനം, ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങള്‍ ഒരു കാരണവശാലും തുറക്കരുതെന്നും ആര്‍വി ബാബു ആവശ്യപ്പെട്ടു.

ഭക്തര്‍ ക്ഷേത്ര ദര്‍ശനത്തില്‍ നിന്ന് പരമാവധി വിട്ടുനില്‍ക്കണം. ഹിന്ദു ഐക്യവേദിയുടെയും ക്ഷേത്ര സംരക്ഷണ സമിതിയുടെയും കീഴിലുള്ള അറുന്നൂറോളം ക്ഷേത്രങ്ങളില്‍ ഭക്തരെ പ്രവേശിപ്പിക്കില്ലെന്നും ആര്‍വി ബാബു പറഞ്ഞു.

logo
The Cue
www.thecue.in