കാണ്‍പൂര്‍ സംഘര്‍ഷം; പ്രതിഷേധിച്ചവരെ കാണാന്‍ എത്തിയ ഇ.ടി. മുഹമ്മദ് ബഷീറിനെ തടഞ്ഞ് യു.പി പൊലീസ്

കാണ്‍പൂര്‍ സംഘര്‍ഷം; പ്രതിഷേധിച്ചവരെ കാണാന്‍ എത്തിയ ഇ.ടി. മുഹമ്മദ് ബഷീറിനെ തടഞ്ഞ് യു.പി പൊലീസ്

പ്രവാചക നിന്ദയ്‌ക്കെതിരെ കാണ്‍പൂരില്‍ പ്രതിഷേധിച്ചതിന് അറസ്റ്റിലായവരെ കാണാനെത്തിയ ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിയെ ഉത്തര്‍പ്രദേശ് പൊലീസ് തടഞ്ഞു. കാണ്‍പൂര്‍ റയില്‍വേ സ്റ്റേഷനില്‍ വെച്ചായിരുന്നു എം.പിയെയും സംഘത്തെയും ഉത്തര്‍പ്രദേശ് പൊലീസ് തടഞ്ഞത്.

റോഡിലിരുന്ന് പ്രതിഷേധിച്ചെങ്കിലും ഡല്‍ഹിയിലേക്ക് തത്കാലം മടങ്ങിയെന്നും ഇ.ടി. മുഹമ്മദ് ബഷീര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ അഭ്യര്‍ത്ഥന മാനിച്ചാണ് ഡല്‍ഹിയിലേക്ക് തിരിച്ച് പോയതെന്ന് എം.പി അറിയിച്ചു.

യു.പി പൊലീസിന്റെ ഈ ജനാധിപത്യ വിരുദ്ധമായ നടപടിക്കെതിരെ പ്രതിഷേധം തുടരും. സംഭവത്തില്‍ ലോക്‌സഭാ സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്നും എം.പി അറിയിച്ചു.

നിരന്തരം ന്യൂനപക്ഷങ്ങളെ വേട്ടയാടുന്ന സംഘപരിവാര്‍ ഭരണകൂടങ്ങള്‍ ഇതവസാനിപ്പിച്ചേ മതിയാകൂ , വേട്ടയാടപ്പെടുന്ന മനുഷ്യര്‍ക്ക് ആശ്വാസമേകാന്‍, അവരെ ഒന്ന് കാണാന്‍ പോലും അനുവദിക്കാത്ത തരത്തിലേക്ക് ആ ഫാസിസം വളര്‍ന്നിരിക്കുന്നു.

രാജ്യത്തെ മുഴുവന്‍ മതേതര വിശ്വാസികളും ഇതിനെതിരെ ശബ്ദിക്കണം എന്നും ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
The Cue
www.thecue.in