ജനങ്ങളെ പട്ടിണിക്കിട്ട സര്‍ക്കാര്‍, നിരീശ്വരവാദിയായ പിണറായി അയ്യപ്പന്റെ കാല് പിടിക്കുന്നുവെന്ന് ചെന്നിത്തല

ജനങ്ങളെ പട്ടിണിക്കിട്ട സര്‍ക്കാര്‍, നിരീശ്വരവാദിയായ പിണറായി അയ്യപ്പന്റെ കാല് പിടിക്കുന്നുവെന്ന് ചെന്നിത്തല

നിരീശ്വരവാദിയായ പിണറായി അയ്യപ്പന്റെ കാല് പിടിക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. വിശ്വാസികള്‍ പൊറുക്കില്ലെന്നും ചെന്നിത്തല. നിയമസഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ഐതിഹാസിക വിജയം നേടും. കേരളത്തിലെ ജനങ്ങള്‍ ഒരു ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ട്. അഞ്ച് വര്‍ഷം കൊണ്ട് കേരളത്തെ തകര്‍ത്തു തരിപ്പണമാക്കിയ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ജനങ്ങള്‍ വിധിയെഴുതുന്ന തെരഞ്ഞെടുപ്പാണ്.

രമേശ് ചെന്നിത്തല പറഞ്ഞത്

എല്‍ഡിഎഫ് സര്‍ക്കാരിനെതിരായി പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടുവന്ന ആരോപണങ്ങള്‍ ജനങ്ങള്‍ സ്വീകരിച്ചു. പ്രതിപക്ഷത്തിന്റെ സ്വീകാര്യത വനോളം ഉയര്‍ന്നുവെന്നതാണ് വസ്തുത. കേരളത്തിലെ ജനങ്ങളെ പട്ടിണിക്കിട്ട സര്‍ക്കാരാണ് ഇത്. പ്രളയം തന്നെ മനുഷ്യനിര്‍മിതമാണെന്ന് തെളിയിക്കപ്പെട്ടു. പ്രളയത്തില്‍പ്പെട്ടവര്‍ക്ക് സഹായം ലഭിച്ചിട്ടില്ല. കൊള്ളയും, അഴിമതിയും നടത്തിയ ദുര്‍ഭരണത്തിനെതിരെ വിധിയെഴുത്തുണ്ടാകും.

അയ്യപ്പഭക്തന്മാരുടെ വികാരങ്ങളെ മുറിവേല്‍പ്പിച്ച സര്‍ക്കാരാണ്. അയ്യപ്പ കോപവും, ദൈവ കോപവും, ജനങ്ങളുടെ കോപവും പിണറായി സര്‍ക്കാരിനുണ്ട്. നിരീശ്വരവാദിയായ പിണറായി വിജയന്‍ ഇപ്പോള്‍ അയ്യപ്പന്റെ കാല് പിടിക്കുകയാണെന്നും രമേശ് ചെന്നിത്തല. എല്‍ഡിഎഫ് കടപുഴകുമെന്നും, ബിജെപിയുടെ അഡ്രസ് പോലുമുണ്ടാകില്ലെന്നും രമേശ് ചെന്നിത്തല.

രാഹുലിന്റെയും പ്രിയങ്കയയുടെയും യോഗങ്ങളില്‍ അഭൂതപൂര്‍വമായ ജനമുന്നേറ്റമാണ് ഉണ്ടായത്. യുഡിഎഫ് ഗവണ്‍മെന്റ് ഉണ്ടാകുമെന്ന സൂചനയാണിത്. യുഡിഎഫ് തിരിച്ചുവരണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. തകര്‍ന്നുപോയ ക്രമസമാധാനം ഞങ്ങള്‍ വീണ്ടെടുക്കും. ഏകാധിപത്യത്തിനും അഹങ്കാരത്തിനുമെതിരെ ജനാധിപത്യ കേരളം വിധിയെഴുതും.

Summary

#KeralaElections #KeralaAssemblyElection2021 #rameshchennithala

Related Stories

No stories found.
logo
The Cue
www.thecue.in