പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ ഇ.ഡി റെയ്ഡ്, മലപ്പുറത്തും തിരുവനന്തപുരത്തും ഒരേസമയം

പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ ഇ.ഡി റെയ്ഡ്, മലപ്പുറത്തും തിരുവനന്തപുരത്തും ഒരേസമയം
Published on

മലപ്പുറത്തും തിരുവനന്തപുരത്തും പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. നസറുദ്ദീന്‍ എളമരം, കരമന അഷ്‌റഫ് മൗലവി, ഒഎംഎ സലാം എന്നിവരുടെ വീടുകളിലാണ് വ്യാഴാഴ്ച രാവിലെ മുതല്‍ ഇ.ഡിയുടെ പരിശോധന.

പോപ്പുലര്‍ ഫ്രണ്ട് ദേശീയ സെക്രട്ടറി നസറുദ്ദീന്‍ എളമരത്തിന്റെ മലപ്പുറം വാഴക്കാട്ടെ വീട്ടിലും, ദേശീയ ചെയര്‍മാന്‍ ഒഎംഎ സലാമിന്റെ മഞ്ചേരിയിലെ വീട്ടിലുമാണ് മലപ്പുറത്ത് റെയ്ഡ്. കരമന അഷ്‌റഫ് മൗലവിയുടെ തിരുവനന്തപുരം പൂന്തുറയിലെ വീട്ടിലും രാവിലെ പരിശോധനയാരംഭിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കൊച്ചിയില്‍ നിന്നുള്ള ഇ.ഡി സംഘമാണ് റെയ്ഡ് നടത്തുന്നത്. ഇവരുടെ സാമ്പത്തിക ഇടപാടുകളാണ് വിശദമായി പരിശോധിക്കുന്നത്. അതേസമയം ഇതുസംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ അന്വേഷണസംഘം പുറത്തുവിട്ടിട്ടില്ല.

logo
The Cue
www.thecue.in