സ്വപ്‌നയുടെ ആരോപണം ആര്‍.എസ്.എസ് പദ്ധതി; സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ഡി.വൈ.എഫ്.ഐ

സ്വപ്‌നയുടെ ആരോപണം ആര്‍.എസ്.എസ് പദ്ധതി; സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ഡി.വൈ.എഫ്.ഐ

മുഖ്യമന്ത്രിക്കെതിരായ സ്വപ്ന സുരേഷിന്റെ ആരോപണം ആര്‍.എസ്.എസ് പദ്ധതിയുടെ ഭാഗമെന്ന് ഡി.വൈ.എഫ്.ഐ. കേരള ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത ആസൂത്രിത നീക്കമാണ് സര്‍ക്കാരിനെതിരായി നടന്നത്. സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് എ.എ. റഹീം ആവശ്യപ്പെട്ടു.

വിജിലന്‍സ് സരിത്തിനെ കസ്റ്റഡിയിലെടുത്തതില്‍ ദുരൂഹതകളൊന്നുമില്ല. പലരെയും തെറ്റിദ്ധരിപ്പിച്ച ആളാണ് സരിത്തെന്നും റഹിം പറഞ്ഞു.

പി.സി. ജോര്‍ജും സ്വപ്നയും തമ്മില്‍ 19 തവണയാണ് ഫോണ്‍ സംഭാഷണം നടത്തിയത്, ഗൂഢാലോചന വളരെ വ്യക്തമാണ്. പി.സി. ജോര്‍ജ് വെറും ചട്ടുകമാണെന്നും റഹീം കൂട്ടിച്ചേര്‍ത്തു.

അതേസമയം മുഖ്യമന്ത്രിക്കെതിരായ സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. പഴയ നുണക്കഥകള്‍ രഹസ്യമൊഴിയായി പ്രചരിപ്പിക്കുകയാണെന്നും സി.പി.ഐ.എം പറഞ്ഞു.

നിയമപരമായ താല്‍പര്യം മൂലമാണ് മൊഴി നല്‍കിയതെങ്കില്‍ അത് പുറത്ത് പറയില്ല. മുഖ്യമന്ത്രിക്കെതിരെ മൊഴി കൊടുക്കാന്‍ സമ്മര്‍ദമുണ്ടെന്ന് സ്വപ്ന നേരത്തെ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയെയും കുടുംബത്തെയും തേജോവധം ചെയ്യാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. കേരളത്തിന്റെ പൊതുസമൂഹം ഉണരണമെന്നും സി.പി.എമ്മിന്റെ പ്രസ്താവനയില്‍ പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in