നോട്ടുനിരോധനത്തിലൂടെ കള്ളപ്പണം കുറഞ്ഞു, രാജ്യപുരോഗതിക്ക് വഴിതെളിച്ചെന്നും മോദി

നോട്ടുനിരോധനത്തിലൂടെ കള്ളപ്പണം കുറഞ്ഞു, രാജ്യപുരോഗതിക്ക് വഴിതെളിച്ചെന്നും മോദി

നോട്ടസാധുവാക്കല്‍ രാജ്യത്ത് കള്ളപ്പണസാന്നിധ്യം കുറച്ചെന്ന് അവകാശപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. നികുതിയടവില്‍ കൃത്യത വരുത്തുകയും അതിന്റെ ഔദ്യോഗികവത്കരണം സാധ്യമാക്കുകയും സുതാര്യതയ്ക്ക് ഉത്തേജനമാവുകയും ചെയ്തു.ഇത് രാജ്യ പുരോഗതിക്ക് വഴിതെളിച്ചെന്നും മോദി ട്വീറ്റ് ചെയ്തു. നോട്ട് നിരോധനത്തിന്റെ നാലാം വാര്‍ഷികത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

2016 നവംബര്‍ 8 ന് രാത്രിയിലാണ് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിക്കൊണ്ട് മോദി പ്രഖ്യാപനം നടത്തിയത്. അതേസമയം രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. പ്രധാനമന്ത്രിയുടെ മുതലാളിത്ത സുഹൃത്തുക്കളെ സഹായിക്കുന്നതിന് വേണ്ടി മാത്രമായിരുന്നു നോട്ടുനിരോധനമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

നോട്ട് അസാധുവാക്കലില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ തകര്‍ന്നു. ലോകത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥകളില്‍ ഒന്നായിരുന്ന ഇന്ത്യയെ ബംഗ്ലാദേശ് എങ്ങനെ മറികടന്നുവെന്ന് ആലോചിക്കണം. കൊവിഡാണ് കാരണമെന്നാണ് കേന്ദ്രവാദം, എന്നാല്‍ കൊവിഡ് ബംഗ്ലാദേശിലടക്കം ലോകത്ത് എല്ലായിടത്തുമുണ്ടായിട്ടുണ്ട്. സമ്പദ് വ്യവസ്ഥ തകരാന്‍ നോട്ട് അസാധുവാക്കല്‍ മാത്രമാണ് കാരണമെന്നും രാഹുല്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in