വിശ്വാസത്തെ പ്രതി മാസ്‌ക് ധരിക്കില്ലെന്ന് പൊലീസിനോട് കയര്‍ത്ത് പാസ്റ്റര്‍ ; കൊവിഡ് പ്രോട്ടോകോള്‍ ലംഘനത്തിന് കേസ്

വിശ്വാസത്തെ പ്രതി മാസ്‌ക് ധരിക്കില്ലെന്ന് പൊലീസിനോട് കയര്‍ത്ത് പാസ്റ്റര്‍ ; കൊവിഡ് പ്രോട്ടോകോള്‍ ലംഘനത്തിന് കേസ്

Published on

കോട്ടയം ചങ്ങനാശ്ശേരിയില്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന് പാസ്റ്റര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കൊല്ലം മയ്യനാട് സ്വദേശി തങ്കച്ചന്‍ എന്ന വൈദികനെതിരെയാണ് നടപടി. മാസ്‌ക് ധരിക്കാതെ റോഡിലിറങ്ങിയതിനെ പൊലീസ് ചോദ്യം ചെയ്തു. കൊവിഡില്‍ നിന്ന് സ്വയരക്ഷയ്ക്കും മറ്റുള്ളവരുടെ ആരോഗ്യസുരക്ഷയ്ക്കും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു.

വിശ്വാസത്തെ പ്രതി മാസ്‌ക് ധരിക്കില്ലെന്ന് പൊലീസിനോട് കയര്‍ത്ത് പാസ്റ്റര്‍ ; കൊവിഡ് പ്രോട്ടോകോള്‍ ലംഘനത്തിന് കേസ്
സന്ദീപ് നായര്‍ സിപിഎം പ്രവര്‍ത്തകനെന്ന് അമ്മ ; ഫെയ്‌സ്ബുക്ക് പോസ്റ്റുകളില്‍ കടുത്ത ബിജെപിക്കാരന്‍

എന്നാല്‍ ഇദ്ദേഹം വിസമ്മതിക്കുകയും പൊലീസിനോട് കയര്‍ക്കുകയും ചെയ്തു. 'വിശ്വാസത്തെ പ്രതി മാസ് ധരിക്കയില്ലെന്ന്' ഇദ്ദേഹം ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു. ദൈവനിയമമാണ് പാലിക്കുക. ഞങ്ങളുടെ വിശ്വാസത്തില്‍ മാസ്‌ക് ധരിക്കാന്‍ പാടില്ല. മരണഭയമില്ലെന്നും ഇദ്ദേഹം പറയുന്നുണ്ടായിരുന്നു. ഇതോടെ റോഡിലുണ്ടായിരുന്നവര്‍ ചുറ്റുംകൂടി ഇദ്ദേഹത്തോട് വാദപ്രതിവാദത്തിലേര്‍പ്പെടുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ വൈറലായിട്ടുണ്ട്.

logo
The Cue
www.thecue.in