ദിവസവേതനക്കാര്‍ക്ക് ശമ്പളം മുടങ്ങില്ല; ലോട്ടറി തൊഴിലാളികള്‍ക്കും സഹായം

ദിവസവേതനക്കാര്‍ക്ക് ശമ്പളം മുടങ്ങില്ല; ലോട്ടറി തൊഴിലാളികള്‍ക്കും സഹായം
Published on

സംസ്ഥാനത്തെ സര്‍ക്കാര്‍ മേഖലയിലെ ദിവസവേതനക്കാര്‍ക്ക് ശമ്പളം നല്‍കും. കരാര്‍ ജീവനക്കാര്‍ക്കും ശമ്പളം നല്‍കണം. ഇതുസംബന്ധിച്ച് ധനവകുപ്പ് സര്‍ക്കുലര്‍ ഇറക്കി. ലോക്ക് ഡൗണ്‍ സമയത്തെ അറ്റന്‍ഡന്‍സ് പരിഗണിക്കേണ്ടെന്നും ധനവകുപ്പ് നിര്‍ദേശിച്ചു.

ലോട്ടറി വില്‍പ്പനക്കാര്‍ക്കും സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. 1000 രൂപ വീതമാണ് നല്‍കുക. 48,454 പേര്‍ക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക. പണം ഇന്ന് വൈകീട്ട് അകൗണ്ടുകളിലെത്തും.

ക്ഷേമനിധിയില്‍ നിന്നും പണം അനുവദിച്ചു. 4.84 കോടി രൂപയാണ് അനുവദിച്ചത്. ലോക് ഡൗണിന്റെ ഭാഗമായി ലോട്ടറി വില്‍പ്പന നിര്‍ത്തിയയ സാഹചര്യത്തിലാണ് സാമ്പത്തിക സഹായം പ്രഖ്യാപിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in