പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ 59 തടവുകാര്‍ക്ക് കൊവിഡ്

പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ 59 തടവുകാര്‍ക്ക് കൊവിഡ്
Published on

പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ 59 തടവുകാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 99 പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. മുഴുവന്‍ തടവുകാരെയും കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കും.

71 വയസ്സുള്ള വിചാരണ തടവുകാരന് കൊവിഡ് ബാധിച്ചിരുന്നു. ഒന്നര വര്‍ഷമായി ഇയാള്‍ ജയിലില്‍ കഴിയുകയാണ്. അടുത്ത ദിവസങ്ങളില്‍ ഇയാള്‍ പുറത്ത് പോയിട്ടില്ലെന്നാണ് അധികൃതര്‍ പറയുന്നത്. ഇതോടെയാണ് ജയിലിലെ മറ്റ് തടവുകാരിലും പരിശോധന നടത്തിയത്.

പല ബ്ലോക്കുകളില്‍ നിന്നുള്ള തടവുകാരിലാണ് പരിശോധന നടത്തിയത്. ജയില്‍ കൊവിഡ് പടരാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിച്ചിരുന്നുവെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. തിരുവനന്തപുരത്ത് അഞ്ച് പൊലീസുകാര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കോഴിക്കോട് എസ് ഐക്കും കൊവിഡ് ബാധിച്ചിട്ടുണ്ട്.

logo
The Cue
www.thecue.in