'വംശീയത കാണേണ്ട, പൂന്തുറ അല്ല എവിടെ ആണെങ്കിലും ഇത് തന്നെ പറയുമെന്ന്' മുഹമ്മദ് അഷീല്‍

'വംശീയത കാണേണ്ട, പൂന്തുറ അല്ല എവിടെ ആണെങ്കിലും ഇത് തന്നെ പറയുമെന്ന്' മുഹമ്മദ് അഷീല്‍
Summary

കമാന്‍ഡോ ഫോഴ്സിന്റെ കയ്യില്‍ എന്തിനാണ് തോക്ക് എന്നൊക്കെ ചോദിക്കുന്നവരോട് എന്ത് പറയാന്‍?

പൂന്തുറയില്‍ കമാന്‍ഡോ സംഘം റൂട്ട് മാര്‍ച്ച് നടത്തുന്നതിനെക്കുറിച്ചുള്ള പോസ്റ്റില്‍ മല്‍സ്യത്തൊഴിലാളി മേഖലയോടുള്ള വംശീയ വിരുദ്ധതയും മുസ്ലിം വിരുദ്ധതയും ആരോപിച്ചവര്‍ക്കെതിരെ സാമൂഹ്യസുരക്ഷാ മിഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ.മുഹമ്മദ് അഷീല്‍. പൂന്തുറയില്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ ചില മേഖലകളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വളരെയധികം ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നു. രോഗം കത്തിപ്പടരുന്ന ആദ്യദിവസങ്ങളിലും വലിയ ബുദ്ധിമുട്ട് നേരിട്ടു. പൂന്തുറ അങ്ങനെ കേരളത്തിലെ ക്രിട്ടിക്കല്‍ ക്ലസ്റ്റര്‍ ആയി മാറി. അതുകൊണ്ട് മാത്രമാണ് പൂന്തുറ എന്ന സ്ഥലത്തെ പരാമര്‍ശിച്ചതെന്ന് അഷീല്‍. ഇത് എവിടെ ആയിരുന്നെങ്കിലും ഇത് പോലെ പറയുമായിരുന്നുവെന്നും ഡോ.അഷീല്‍.

പൊലീസ് ഇടപെടലോടെ പൂന്തുറയില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടായെന്നും ഡോ.മുഹമ്മദ് അഷീല്‍. പൊലീസ് കമാന്‍ഡോസ് നടത്തിയ റൂട്ട് മാര്‍ച്ചും ഗുരുതര സാഹചര്യം ആളുകളെ ബോധ്യപ്പെടുത്താന്‍ സഹായിച്ചു. പിന്നെ കമാന്‍ഡോ ഫോഴ്സിന്റെ കയ്യില്‍ എന്തിനാണ് തോക്ക് എന്നൊക്കെ ചോദിക്കുന്നവരോട് എന്ത് പറയാന്‍?, അതുകൊണ്ടാണ് അവരെ കമാന്‍ഡോസ് എന്ന് വിളിക്കുന്നത്.

'വംശീയത കാണേണ്ട, പൂന്തുറ അല്ല എവിടെ ആണെങ്കിലും ഇത് തന്നെ പറയുമെന്ന്' മുഹമ്മദ് അഷീല്‍
'സ്വര്‍ണക്കടത്തുമായി ബന്ധമില്ല, സ്വര്‍ണമയച്ചവരുടെ പുറകെ പോകൂ', താനും കുടുംബവും ആത്മഹത്യയുടെ വക്കിലെന്ന് സ്വപ്‌ന സുരേഷ്

എന്തിനാണ് കമാന്‍ഡോകളുടെ കയ്യില്‍ തോക്ക്, അത് ഒഴിവാക്കാമായിരുന്നു എന്ന കമന്റിനാണ്, തോക്ക് ഉപയോഗിച്ചുള്ള റൂട്ട് മാര്‍ച്ച് ഒരു സന്ദേശമാണ്. പൂന്തുറ മേഖല മാനേജ് ചെയ്യാന്‍ ബുദ്ധിമുട്ടാണ് എന്ന് അഷീല്‍ മറുപടി നല്‍കിയത്. ഇതേച്ചൊല്ലിയായിരുന്നു വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in