'സില്‍വര്‍ ലൈനിന് കേന്ദ്രത്തിന് അനുമതി തരേണ്ടി വരും', പദ്ധതിയില്‍ നിന്ന് പിറകോട്ടില്ലെന്ന് മുഖ്യമന്ത്രി

'സില്‍വര്‍ ലൈനിന് കേന്ദ്രത്തിന് അനുമതി തരേണ്ടി വരും', പദ്ധതിയില്‍ നിന്ന് പിറകോട്ടില്ലെന്ന് മുഖ്യമന്ത്രി

അര്‍ധ അതിവേഗ റെയില്‍വേ പദ്ധതിയായ സില്‍വര്‍ ലൈന്‍ ഉപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തിന്റെ വികസനത്തിന് ആവശ്യമുള്ള പദ്ധതിയാണ് സില്‍വര്‍ ലൈന്‍ എന്നും കേന്ദ്രത്തിന് അനുമതി തരേണ്ടിവരുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

റെയില്‍വേയുമായി ബന്ധപ്പെട്ട നമ്മുടെ ലൈന്‍ റെഡിയാക്കി അതിവേഗത്തില്‍ ഓടിക്കാന്‍ കഴിയില്ലെന്ന് വിദഗ്ധര്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ കേരളത്തിന് ഒരു അര്‍ധ അതിവേഗ സംവിധാനം വേണം. അതിനാല്‍ കെ റെയില്‍ പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍

കേരളത്തിന്റെ വികസനത്തിന് ആവശ്യമായ ഒരു പദ്ധതിയാണ് കെ-റെയില്‍. കേന്ദ്രാനുമതി കിട്ടുമെന്ന പ്രതീക്ഷ തന്നെയായിരുന്നു ആദ്യ സൂചനകള്‍ ഉണ്ടായിരുന്നത്. എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങള്‍ കാരണം കുറച്ച് ശങ്കിച്ച് നില്‍ക്കുകയാണ് അവര്‍. പക്ഷെ, ഏത് ഘട്ടത്തിലായാലും ഇതിന് അനുമതി തരേണ്ടിവരും. ഇപ്പോഴല്ലെങ്കില്‍ ഭാവിയിലായാലും തരേണ്ടി വരും. അതുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഈ പദ്ധതി ഉപേക്ഷിച്ചിട്ടില്ല. അനുമതി തരേണ്ടവര്‍, ഇപ്പോള്‍ തരാന്‍ തയ്യാറാല്ല എന്ന് നിലപാട് സ്വീകരിക്കുമ്പോള്‍, ഞങ്ങള്‍ എന്നാല്‍ ഇപ്പോള്‍ നടത്തും എന്ന് സര്‍ക്കാരിന് പറയാന്‍ കഴിയില്ല. അതാണ് ഇപ്പോള്‍ നടക്കുന്നത്.

റെയില്‍വേയുമായി ബന്ധപ്പെട്ട നമ്മുടെ ലൈന്‍ റെഡിയാക്കി അതിവേഗത്തില്‍ ഓടിക്കാന്‍ കഴിയില്ലെന്ന് വിദഗ്ധര്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

എത്രയോ കാലമെടുത്താല്‍ മാത്രമേ അത്തരം ഒരു അവസ്ഥയിലേക്ക് അത് എത്തിക്കാന്‍ കഴിയൂ. അപ്പോള്‍ കേരളത്തിന് ഒരു അതിവേഗ റെയില്‍വേ വേണം. കെ-റെയില്‍ എന്നല്ല, സില്‍വര്‍ ലൈന്‍ എന്നല്ല അതിന് എന്ത് പേരിട്ട് വിളിച്ചാലും അതുപോലെ ഒരു അര്‍ധ അതിവേഗ സംവിധാനം വേണം എന്നതാണ് ആവശ്യം.

Related Stories

No stories found.
logo
The Cue
www.thecue.in