സ്വപ്‌ന സുരേഷിന്റെ നിയമനം അറിഞ്ഞിരുന്നില്ല; അനുമതി ആവശ്യമില്ലെന്നും മുഖ്യമന്ത്രി

സ്വപ്‌ന സുരേഷിന്റെ നിയമനം അറിഞ്ഞിരുന്നില്ല; അനുമതി ആവശ്യമില്ലെന്നും മുഖ്യമന്ത്രി
മുഖ്യമന്ത്രി

സ്വപ്‌ന സുരേഷിന്റെ നിയമനം അറിഞ്ഞിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിവാദങ്ങള്‍ ഉണ്ടായതിന് ശേഷമാണ് സ്വപ്‌ന സുരേഷിന്റെ നിയമനത്തെക്കുറിച്ച് അറിഞ്ഞത്. നിയമനത്തിന് അനുമതി ആവശ്യമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

പി.ടി. തോമസിനെതിരെ ഉയര്‍ന്ന ആരോപണം ഗുരുതരമായതാണ്. പരാതി ലഭിച്ചതായി തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സര്‍വകലാശാല വിദ്യാഭ്യാസത്തിന്റെ നിലവാരം മെച്ചപ്പെടുത്തുന്നതിനാണ് ശ്രീനാരാണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ആരംഭിച്ചത്. മറ്റ് സര്‍വകലാശാലകള്‍ക്ക് അക്കാദമിക് കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ ഇതിലൂടെ കഴിയും. സര്‍ക്കാര്‍ തലത്തില്‍ ശ്രീനാരായണഗുരുവിന് ആദാരവ് നല്‍കുന്നതിനാണ് പേര് നല്‍കിയത്. സാധാരണ യൂണിവേഴ്‌സിറ്റി പോലെയായിരിക്കും ഈ സര്‍വകലാശാലയും പ്രവര്‍ത്തിക്കുക. നല്ലതിന്റെ കൂടെ നില്‍ക്കാനാണ് വെള്ളപ്പള്ളി നടേശന്‍ ശ്രമിക്കേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

The Cue
www.thecue.in