അന്ത്യവിശ്രമത്തിന് തെമ്മാടിക്കുഴിയില്‍ പോലും സ്ഥാനം ലഭിക്കില്ല, കെ.വി തോമസിനെതിരെ ചെറിയാന്‍ ഫിലിപ്പ്

അന്ത്യവിശ്രമത്തിന് തെമ്മാടിക്കുഴിയില്‍ പോലും സ്ഥാനം ലഭിക്കില്ല, കെ.വി തോമസിനെതിരെ ചെറിയാന്‍ ഫിലിപ്പ്

സി.പി.ഐ.എം 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി നടക്കുന്ന സെമിനാറില്‍ പങ്കെടുക്കുമെന്ന കെ വി തോമസിന്റെ തീരുമാനത്തിനെതിരെ കെപിസിസി രാഷ്ട്രീയ പഠന കേന്ദ്രം ഡയറക്ടര്‍ ചെറിയാന്‍ ഫിലിപ്പ്. കെ വി തോമസിന്റെ തീരുമാനം രാഷ്ട്രീയ ആത്മഹത്യയാണെന്നാണ് ചെറിയാന്‍ ഫിലിപ്പ് പറഞ്ഞത്. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു പ്രതികരണം.

'കെവി തോമസിന്റെ തീരുമാനം രാഷ്ട്രീയ ആത്മഹത്യയാണ്. അന്ത്യവിശ്രമത്തിന് തെമ്മാടിക്കുഴിയില്‍ പോലും സ്ഥാനം ലഭിക്കില്ല,' ചെറിയാന്‍ ഫിലിപ്പ് ഫെയ്‌സുബുക്കില്‍ കുറിച്ചു.

സെമിനാറില്‍ പങ്കെടുക്കാനുള്ള നീക്കത്തിനെതിരെ നേരത്തെയും ചെറിയാന്‍ ഫിലിപ്പ് രംഗത്തെത്തിയിരുന്നു.

സി.പി.ഐ.എമ്മിന്റെ പ്രണയ തട്ടിപ്പില്‍ കെ.വി തോമസ് ദയവായി കുടുങ്ങരുതെന്ന് ചെറിയാന്‍ ഫിലിപ്പ് പ്രണയം അഭിനയിച്ച് അടുത്തു കൂടി രക്തം ഊറ്റിക്കുടിച്ച ശേഷം വലിച്ചെറിയുന്ന രക്തരക്ഷസാണ് സി.പി.ഐ.എം എന്നാണ് ചെറിയാന്‍ ഫിലിപ്പ് കഴിഞ്ഞ ദിവസം പറഞ്ഞത്.

അതേസമയം കണ്ണൂരില്‍ നടക്കുന്നത് സി.പി.ഐ.എമ്മിന്റെ ദേശീയ സമ്മേളനമാണ്. ദേശീയ പ്രശ്‌നം ചര്‍ച്ച ചെയ്യുന്ന സെമിനാറില്‍ പങ്കെടുക്കാന്‍ താന്‍ പോകുമെന്നാണ് കെ വി തോമസ് വ്യക്തമാക്കിയത്.

'ബി.ജെ.പിയെ എതിര്‍ക്കുന്നയാളുകള്‍, വര്‍ഗീയതയെ എതിര്‍ക്കുന്നയാളുകള്‍ ഒറ്റക്കെട്ടായി നിക്കണം. കോണ്‍ഗ്രസിന് പരിമിതികളുണ്ട്. എല്ലാവരെയും ഒപ്പം കൂട്ടിയാല്‍ മാത്രമേ കോണ്‍ഗ്രസിനെ രാജ്യത്തെ മുന്നോട്ട് നയിക്കാന്‍ കഴിയൂ. കേരളത്തില്‍ ചില പ്രത്യേക സാഹചര്യങ്ങള്‍ കൊണ്ട് സി.പി.ഐ.എമ്മും കോണ്‍ഗ്രസും രണ്ട് തട്ടിലാണ്. അല്ലാതെ കോണ്‍ഗ്രസിന്റെ നേതൃത്വത്തെ ചോദ്യം ചെയ്തിട്ടില്ല.

അത് കേരളത്തിലെപ്രശ്നമാണ്. പക്ഷെ കണ്ണൂരില്‍ നടക്കുന്ന സി.പി.ഐ.എമ്മിന്റെത് ദേശീയ സമ്മേളനമാണ്. ഞാന്‍ ആ സമ്മേളനത്തിലേക്ക് അല്ല പോകുന്നത്. ഞാന്‍ സെമിനാറിലേക്കാണ് പോകുന്നത്. അതുകൊണ്ട് സെമിനാറില്‍ പങ്കെടുക്കാന്‍ ഞാന്‍ തീരുമാനിച്ചിട്ടുണ്ട്. ഞാന്‍ പോകും. കോണ്‍ഗ്രസ് ആണ് തെറ്റ് തിരുത്തേണ്ടത്,' എന്നാണ് കെ.വി തോമസ് പറഞ്ഞത്.

Related Stories

No stories found.
logo
The Cue
www.thecue.in