ചെന്നിത്തലയുടെയും മുല്ലപ്പള്ളിയുടെയും വാര്‍ഡുകളില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയം; Kerala Local Body Election Result 2020

ചെന്നിത്തലയുടെയും മുല്ലപ്പള്ളിയുടെയും വാര്‍ഡുകളില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയം; Kerala Local Body Election Result 2020
Published on

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെയും വാര്‍ഡുകളില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയം. മുല്ലപ്പള്ളിയുടെ കല്ലാമല ഡിവിഷനില്‍ വന്‍ വിജയമാണ് എല്‍.ഡി.എഫ് സ്വന്തമാക്കിയത്.

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ അഡ്വ.ആശിഷ് 1000-ലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കല്ലാമല ഡിവിഷനില്‍ വിജയിച്ചത്. തൃപ്പെരുന്തുറ പഞ്ചായത്തിലെ ചെന്നിത്തലയുടെ വാര്‍ഡായ 14ല്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.വിനു ആണ് വിജയിച്ചത്.

logo
The Cue
www.thecue.in