ദളിത് പെണ്‍കുട്ടിയുടെ വീട്ടിലേക്കുള്ള വഴി അടച്ച് യുപി പൊലീസ്; മാധ്യമങ്ങളെയും തടഞ്ഞു

ദളിത് പെണ്‍കുട്ടിയുടെ വീട്ടിലേക്കുള്ള വഴി അടച്ച് യുപി പൊലീസ്; മാധ്യമങ്ങളെയും തടഞ്ഞു

ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ കൂട്ടബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലേക്കുള്ള വഴി പൊലീസ് അടച്ചു. മാധ്യമങ്ങളെയും കടത്തി വിടുന്നില്ല. വീട്ടുകാരെ കാണാന്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. പെണ്‍കുട്ടിയുടെ മൃതദേഹം മറവ് ചെയ്തത് സംബന്ധിച്ച് വിമര്‍ശനം ശക്തമാകുന്നതിനിടെയാണ് പൊലീസിന്റെ നടപടി.

പെണ്‍കുട്ടിയുടെ വീട്ടുകാരെ പുറത്ത് നിന്നുള്ളവര്‍ക്ക് ബന്ധപ്പെടാന്‍ കഴിയാത്ത രീതിയിലാണ് പൊലീസ് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്. വീടിന് ഒന്നര കിലോമീറ്റര്‍ ചുറ്റളവിലെ എല്ലാ റോഡുകളും അടച്ചിട്ടുണ്ട്. കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തുന്നതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്.

ദളിത് പെണ്‍കുട്ടിയുടെ കുടംബത്തോടുള്ള പൂര്‍വ്വ വൈരാഗ്യം കൊണ്ടാണ് ബലാത്സംഗം ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. പതിറ്റാണ്ടുകളായി കുടുംബങ്ങള്‍ ശത്രുതയിലായിരുന്നു. 2001ല്‍ പെണ്‍കുട്ടിയുടെ മുത്തച്ഛനെ മര്‍ദ്ദിച്ച കേസില്‍ പ്രതികളുടെ കുടുംബാംഗങ്ങള്‍ ശിക്ഷിക്കപ്പെട്ടിരുന്നു. നേരത്തെയും പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ പ്രതികള്‍ ശ്രമിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

Related Stories

No stories found.
logo
The Cue
www.thecue.in