പെണ്‍കുട്ടിയുടെ കൈ പിടിക്കുന്നതും പാന്റിന്റെ സിപ് തുറക്കുന്നതും ലൈംഗികാതിക്രമമല്ല; വിവാദ പരാമര്‍ശവുമായി വീണ്ടും ബോംബോ ഹൈക്കോടതി

പെണ്‍കുട്ടിയുടെ കൈ പിടിക്കുന്നതും പാന്റിന്റെ സിപ് തുറക്കുന്നതും ലൈംഗികാതിക്രമമല്ല; വിവാദ പരാമര്‍ശവുമായി വീണ്ടും ബോംബോ ഹൈക്കോടതി
Published on

വസ്ത്രത്തിന്റെ പുറത്ത് കൂടി മാറിടത്തില്‍ പിടിക്കുന്നത് പോക്‌സോ പരിധിയില്‍ വരില്ലെന്ന വിവാദ ഉത്തരവിന് പിന്നാലെ മറ്റൊരു പരാമര്‍ശവുമായി ബോംബേ ഹൈക്കോടതി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ കൈ പിടിക്കുന്നതോ പാന്റിന്റെ സിപ് തുറക്കുന്നതോ ലൈംഗികാതിക്രമമല്ലെന്നാണ് കോടതി പരാമര്‍ശം. ഇത് പോക്‌സോ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നും നാഗ്പൂര്‍ ബെഞ്ച് വിധിച്ചു.

അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച കേസിലാണ് കോടതിയുടെ വിധി. പീഡനക്കേസിലെ സെഷന്‍സ് കോടതി വിധിക്കെതിരെ അമ്പതുകാരന്‍ സമര്‍പ്പിച്ച പരിഗണിക്കവേയാണ് ജസ്റ്റിസ് പുഷ്പ ഗണധിവാല ഈ നിരീക്ഷണം നടത്തിയത്. ശിക്ഷയില്‍ ഇളവ് അനുവദിക്കുകയും ചെയ്തു.

2018 ഫെബ്രുവരി 12നാണ് കേസിനാസ്പദമായ സംഭവം. അമ്മ ജോലിക്ക് പോയ സമയത്ത് പെണ്‍കുട്ടിയെ പ്രതി ഉപദ്രവിച്ചുവെന്നാണ് കേസ്. പെണ്‍കുട്ടിയുടെ കൈ പിടിക്കുന്നതും പാന്റ് തുറക്കുന്നതും ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ അമ്മ കണ്ടിരുന്നു. ഇത് ലൈംഗികാതിക്രമമായി കാണാനാവില്ലെന്ന് കോടതി പറഞ്ഞു. പ്രതി പാന്റ് തുറന്ന് സ്വകാര്യ ഭാഗം കാണിച്ചതായും കൂടെ കിടക്കാന്‍ നിര്‍ബന്ധിച്ചതായും പെണ്‍കുട്ടി പറഞ്ഞതായി അമ്മ വിചാരണ കോടതിയില്‍ മൊഴി നല്‍കിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in