ബിജെപിയുടെ നാണംകെട്ട മതഭ്രാന്ത് ഇന്ത്യയെ ലോകത്തിന് മുന്നില്‍ ഒറ്റപ്പെടുത്തി; വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

ബിജെപിയുടെ നാണംകെട്ട മതഭ്രാന്ത് ഇന്ത്യയെ ലോകത്തിന് മുന്നില്‍ ഒറ്റപ്പെടുത്തി; വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

പ്രവാചകനെതിരായ ബി.ജെ.പി മുന്‍ ദേശീയ വക്താവ് നുപുര്‍ ശര്‍മ്മയുടെ ട്വീറ്റില്‍ ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബി.ജെ.പിയുട നാണംകെട്ട മതഭ്രാന്ത് ഇന്ത്യയെ ലോകത്തിന് മുന്നില്‍ ഒറ്റപ്പെടുത്തുകയും നാണം കെടുത്തുകയും ചെയ്‌തെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രവാചകനെതിരായ നുപുര്‍ ശര്‍മ്മയുടെ പരാമര്‍ശത്തില്‍ അന്തരാഷ്ട്രതലത്തില്‍ വിമര്‍ശം ഉയരുന്നതിനിടെയാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.

'ആന്തരികമായി വിഭജിക്കപ്പെടുന്നു, ബാഹ്യമായി ദുര്‍ബലമാകുന്നു. ബി.ജെ.പിയുടെ നാണംകെട്ട മതഭ്രാന്ത് നമ്മെ ഒറ്റപ്പെടുത്തുക മാത്രമല്ല ചെയ്തത്, ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ നിലപാടുകളെ തകര്‍ക്കുകയും ചെയ്തു,' രാഹുല്‍ ഗാന്ധി പറഞ്ഞു.

പ്രവാചകനിന്ദ വിഷയത്തില്‍ ഇന്ത്യയ്‌ക്കെതിരായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോര്‍പ്പറേഷന്റെ പ്രസ്താവന തള്ളി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു.

ഒ.ഐ.സിയുടേത് അനാവശ്യമായതും ഇടുങ്ങിയതുമായ ചിന്തയാണെന്നാണ് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. ഇന്ത്യ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന രാജ്യമാണെന്നും വിദേശകാര്യ മന്ത്രാലയം. ഒ.ഐ.സിയുടെ പരാമര്‍ശം പ്രേരണാത്മകമാണെന്നും വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. പ്രസ്താവനയ്ക്ക് പിന്നില്‍ സ്ഥാപിത താത്പര്യമെന്നും ഇന്ത്യ. ഇതിന് പിന്നാലെ വിഷയത്തില്‍ പാക് പ്രധാനമന്ത്രിയുടെ പ്രസ്താവനയെ വിമര്‍ശിച്ചും വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി.

ഇന്ത്യയുടെ പ്രസ്താവന

ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോര്‍പ്പറേഷന്‍ ഇന്ത്യയെക്കുറിച്ച് പുറത്തിറക്കിയ പ്രസ്താവന ശ്രദ്ധയില്‍പ്പെട്ടു. ഒ.ഐ.സി സെക്രട്ടറിയേറ്റിന്റെ അനാവശ്യമായതും ഇടുങ്ങിയതുമായ കമന്റുകളെ ഇന്ത്യ തള്ളിക്കളയുന്നു.

എല്ലാ മതങ്ങളെയും ഇന്ത്യ എല്ലാ ആദരവോടെയും ബഹുമാനിക്കുന്നു. മതപരമായ വ്യക്തിയെ നിന്ദിക്കുന്ന തരത്തിലുള്ള പരാമര്‍ശം നടത്തിയത് ഒരു വ്യക്തിയാണ്. അവര്‍ ഒരു തരത്തിലും ഇന്ത്യന്‍ സര്‍ക്കാരിന്റെ അഭിപ്രായമല്ല പങ്കുവെച്ചത്. ഈ വ്യക്തിക്കെതിരെ കര്‍ശനമായ നടപടി സ്വീകരിച്ചിട്ടുണ്ട്.

എന്നിട്ടും പ്രേരണാത്മകമായും തെറ്റിധരിപ്പിക്കുന്നതുമായ പരാമര്‍ശം ഒ.ഐ.സി സെക്രട്ടറിയേറ്റ് ഇറക്കിയെന്നത് നിരാശാജനകമാണ്. ഇതിന് പിന്നില്‍ ചിലരുടെ സ്ഥാപിതമായ താത്പര്യമാണ്. ഇതുമായി മുന്നോട്ട് പോകുന്നത് ഒ.ഐ.സി ഉപേക്ഷിക്കേണ്ടതുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in