'മുഖ്യമന്ത്രി പിണറായി വിജയന്‍ ജനങ്ങളുടെ ആവശ്യങ്ങളറിയുന്ന നേതാവ്'; ശബരിമല തെരഞ്ഞെടുപ്പ് വിഷയമല്ലെന്ന് ഒ.രാജഗോപാല്‍

'മുഖ്യമന്ത്രി പിണറായി വിജയന്‍ ജനങ്ങളുടെ ആവശ്യങ്ങളറിയുന്ന നേതാവ്'; ശബരിമല തെരഞ്ഞെടുപ്പ് വിഷയമല്ലെന്ന് ഒ.രാജഗോപാല്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ ജനങ്ങളുടെ ആവശ്യങ്ങളറിയുന്ന നേതാവെന്ന് ബി.ജെ.പി എം.എല്‍.എ ഒ.രാജഗോപാല്‍. പിണറായി സര്‍ക്കാര്‍ യു.ഡി.എഫ് സര്‍ക്കാരിനേക്കാള്‍ തീര്‍ച്ചയായും മികച്ചതാണെന്നും ഒ.രാജഗോപാല്‍ പറഞ്ഞു. കൈരളി ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

എല്‍.ഡി.എഫ് മന്ത്രിസഭ ജനങ്ങളോട് കമ്മിറ്റഡാണ്. പിണറായി വിജയന്‍ സാധാരണക്കാരില്‍നിന്ന് വളര്‍ന്നുവന്നിട്ടുള്ള ആളാണ്. അവരുടെയും നാടിന്റെയും ആവശ്യങ്ങളും അറിയുന്ന ആളാണെന്നും, എന്നാല്‍ ചെന്നിത്തല വിവാദങ്ങള്‍ പെരുപ്പിക്കാനും ആര്‍ട്ടിക്കുലേറ്റ് ചെയ്യാനും മിടുക്കനാണെന്നും ഒ.രാജഗോപാല്‍.

'ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ ഉന്നയിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസവും മതവും രാഷ്ട്രീയവുമായി കൂട്ടിക്കലര്‍ത്തരുത്. യു.ഡി.എഫിന്റെ ശബരിമല കരട് സംസ്ഥാന സര്‍ക്കാരിനെതിരായ വടി മാത്രമാണ്. അത് ആത്മാര്‍ഥമായ സമീപനമല്ല. ശബരിമലയെക്കുറിച്ച് ഒരു സമീപനവും യു.ഡി.എഫിനില്ല. അവരുടെ കാലത്താണ് ഈ പ്രശ്‌നം ഉയര്‍ന്നുവന്നത്. ശബരിമല പ്രശ്‌നത്തില്‍ യു.ഡി.എഫിന് ആത്മാര്‍ഥതയില്ലെന്ന് എന്‍.എസ്.എസും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അവര്‍ക്കുപോലും കോണ്‍ഗ്രസ് നിലപാടിനെ പിന്തുണയ്ക്കാന്‍ കഴിയാത്തത് ശ്രദ്ധേയമാണ്. എക്കാലവും കോണ്‍ഗ്രസിനോട് അടുത്തുനിന്ന സംഘടനയാണ് എന്‍.എസ്.എസ്. എന്നാല്‍ ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിനോട് യോജിക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല.'

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വിശ്വാസവും മതവും രാഷ്ട്രീയത്തില്‍ വരാന്‍ പാടില്ല. വിശ്വാസകാര്യത്തില്‍ ജനങ്ങള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം ഉണ്ടാകണം. മറിച്ച് വികസനം മാത്രമാണ് തെരഞ്ഞെടുപ്പില്‍ വിഷയമാകേണ്ടത്. ശബരിമല വിഷയം വിശ്വാസികളുടെ കാര്യമാണ്. അത് ജനങ്ങള്‍ക്ക് വിട്ടുകൊടുക്കുകയാണ് വേണ്ടതെന്നും രാജഗോപാല്‍ പറഞ്ഞു.

BJP MLA O Rajagopal Supporting Pinarayi Vjayan

Related Stories

No stories found.
logo
The Cue
www.thecue.in