ഷാജ് കിരണിനും സ്വപ്‌ന സുരേഷിനുമെതിരെ നിയമ നടപടിയുമായി ബിലീവേഴ്സ് ചര്‍ച്ച്

ഷാജ് കിരണിനും സ്വപ്‌ന സുരേഷിനുമെതിരെ നിയമ നടപടിയുമായി ബിലീവേഴ്സ് ചര്‍ച്ച്

ഷാജ് കിരണിനും സ്വപ്‌ന സുരേഷിനുമെതിരെ നിയമ ടപടിയുമായി ബിലീവേഴ്‌സ് ചര്‍ച്ച്. മുഖ്യമന്ത്രി പിണറായി വിജയന്റെയും കോടിയേരി ബാലകൃഷ്ണന്റെയും ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നത് ബിലീവേഴ്‌സ് ചര്‍ച്ചാണെന്ന് സ്വപ്‌ന പുറത്തുവിട്ട ഷാജ് കിരണിന്റെ ശബ്ദരേഖയില്‍ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവര്‍ക്കുമെതിരെ ബിലീവേഴ്‌സ് ചര്‍ച്ച് ഹര്‍ജി നല്‍കിയത്.

മാനനഷ്ടം, ക്രിമിനല്‍ ഗൂഢാലോചന എന്നിവ ആരോപിച്ചാണ് ബിലീവേഴ്‌സ് ചര്‍ച്ച് തിരുവല്ല കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഫാദര്‍ സിജോ പന്തപ്പള്ളിലാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു.

The Cue
www.thecue.in