പാര്‍ട്ടി ചതിച്ചു, ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ വ്യക്തിവൈരാഗ്യം തീര്‍ത്തെന്നും സാജന്റെ ഭാര്യ 

പാര്‍ട്ടി ചതിച്ചു, ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ വ്യക്തിവൈരാഗ്യം തീര്‍ത്തെന്നും സാജന്റെ ഭാര്യ 

കണ്ണൂര്‍ : ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ വ്യക്തിവൈരാഗ്യം തീര്‍ത്തെന്ന് ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ ഭാര്യ ബീന. 16 കോടി രൂപ മുടക്കി ബക്കളത്ത് നിര്‍മ്മിച്ച ഓഡിറ്റോറിയത്തിന് ആന്തൂര്‍ നഗരസഭ പ്രവര്‍ത്തനാനുമതി നല്‍കാത്തതില്‍ മനംനൊന്ത് സാജന്‍ ഇന്നലെ പുലര്‍ച്ചെ ജീവനൊടുക്കുകയായിരുന്നു. 15 വര്‍ഷത്തിലേറെ നൈജീരിയയില്‍ ജോലിയെടുത്ത സമ്പാദ്യം ഉപയോഗിച്ചാണ് ഓഡിറ്റോറിയം ഒരുക്കിയത്. സിപിഎമ്മിന് വേണ്ടി പ്രവര്‍ത്തിച്ചയാളെ പാര്‍ട്ടി ചതിച്ചെന്ന് ഭാര്യ ബീന മാധ്യമങ്ങളോട് പറഞ്ഞു. പി ജയരാജനെ കണ്ട് വിഷയം ധരിപ്പിച്ചിരുന്നു. അദ്ദേഹം ചില സഹായങ്ങള്‍ ചെയ്തിരുന്നു. എന്നിട്ടും ഒന്നും നടന്നില്ല, . കോടികള്‍ ചെലവഴിച്ച് കെട്ടിടം തയ്യാറാക്കി പലതവണ കയറിയിറങ്ങിയിട്ടും പെര്‍മിറ്റ് നല്‍കിയില്ല. ഒരിക്കലും പ്രവര്‍ത്തനാനുമതി ലഭിക്കില്ലെന്ന് സാജന്‍ പേടിച്ചിരുന്നുവെന്നും ഭാര്യ പറയുന്നു.

പാര്‍ട്ടി ചതിച്ചു, ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ വ്യക്തിവൈരാഗ്യം തീര്‍ത്തെന്നും സാജന്റെ ഭാര്യ 
മരംമുറിച്ചാല്‍ മുടിമുറിക്കും, മുഖ്യമന്ത്രിക്കും വൈദ്യുതമന്ത്രിക്കും അയക്കും, ശാന്തിവനം ഉടമ മീന മേനോന്‍, മരംമുറിക്കുമെന്ന് കെ എസ് ഇ ബി 

മൂന്ന് മാസം മുമ്പ് കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് കെട്ടിട നമ്പറിനായി നഗരസഭയില്‍ ചെന്നു. എന്നാല്‍ ചെറിയ കാര്യങ്ങള്‍ പറഞ്ഞ് തിരിച്ചയച്ചു. ഇതുതന്നെയാണ് പിന്നീട് തുടര്‍ന്നത്. നഗരസഭ പറയുന്ന കാര്യങ്ങള്‍ തീര്‍പ്പാക്കി ചെല്ലുമ്പോള്‍ മറ്റൊന്ന് ചൂണ്ടിക്കാണിച്ച് വീണ്ടും കളിപ്പിക്കുമെന്ന് സാജന്റെ സഹോദരന്‍ ശ്രീജിത്ത് പറഞ്ഞു. മുന്‍സിപ്പാലിറ്റിക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് കുടുംബം വ്യക്തമാക്കി. വിഷയത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കും.തനിക്ക് മടുത്തെന്നും ഒന്നും നടക്കില്ലെന്നും സാജന്‍ ഫോണ്‍ സംഭാഷണത്തിനിടെ പറഞ്ഞിരുന്നുവെന്ന് പാര്‍ത്ഥാസ് ബില്‍ഡേഴ്‌സ് മാനേജര്‍ സജീവന്‍ പറഞ്ഞു. തുടക്കം മുതല്‍ നഗരസഭ തടസവാദങ്ങള്‍ ഉന്നയിച്ചിരുന്നുവെന്ന് കുടുംബം പറയുന്നു. ഒരു ഘട്ടത്തില്‍ കണ്‍വെന്‍ഷന്‍ സെന്ററിന്റെ ഒരു ഭാഗം പൊളിച്ചുനീക്കാന്‍ നഗരസഭ നിര്‍ദേശിച്ചു. ഇതോടെ സാജന്‍ ജില്ലാ ടൗണ്‍ പ്ലാനിങ് ഓഫീസറെ സമീപിച്ചു.

പാര്‍ട്ടി ചതിച്ചു, ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ വ്യക്തിവൈരാഗ്യം തീര്‍ത്തെന്നും സാജന്റെ ഭാര്യ 
അര്‍ഷദ് ഖാന്റെ മകനെയെടുത്ത് മടങ്ങുമ്പോള്‍ വിങ്ങിപ്പൊട്ടി പൊലീസ് ഓഫീസര്‍; കരളലിയിക്കുന്ന ചിത്രം 

എന്നാല്‍ നിര്‍മ്മാണം തുടരാമെന്ന് ടൗണ്‍ പ്ലാനിംഗ് ഓഫീസര്‍ അനുമതി നല്‍കി. ഇതില്‍ തുടങ്ങിയ വൈരാഗ്യമാണ് നഗരസഭ തുടര്‍ന്ന് പ്രകടിപ്പിച്ചതെന്നാണ് ആരോപണം. എന്നാല്‍ അനുമതി നിഷേധിച്ചിട്ടില്ലെന്നാണ് നഗരസഭയുടെ വാദം. സ്വാഭാവികമായ കാലതാമസം മാത്രമേ നേരിട്ടിട്ടുള്ളൂവെന്നും പറയുന്നു. സിപിഎം കേന്ദ്രകമ്മിറ്റി അംഗം എംവി ഗോവിന്ദന്റെ ഭാര്യയാണ് ചെയര്‍പേഴ്‌സണ്‍ പികെ ശ്യാമള. അതേസമയം പ്രതിപക്ഷം അടിയന്തര പ്രമേയമായി വിഷയം നിയമസഭയില്‍ ഉന്നയിച്ചു. പേരാവൂര്‍ എംഎല്‍എ സണ്ണി ജോസഫ് ആണ് നോട്ടീസ് നല്‍കിയത്. സാജന്റെ മരണത്തിന്റെ ഉത്തരവാദിത്വം സിപിഎമ്മിനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സംഭവം നിര്‍ഭാഗ്യകരമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. തെറ്റ് കണ്ടെത്തിയാല്‍ ഉറച്ച നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. ചട്ടലംഘനം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് മന്ത്രി എസി മൊയ്തീനും വ്യക്തമാക്കി. ഇതിനായി ചീഫ് ടൗണ്‍ പ്ലാനിങ് ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം സഭയില്‍ പറഞ്ഞു.

പാര്‍ട്ടി ചതിച്ചു, ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ വ്യക്തിവൈരാഗ്യം തീര്‍ത്തെന്നും സാജന്റെ ഭാര്യ 
പി കെ ശശിക്കെതിരെ പോലീസില്‍ പരാതി കൊടുക്കുന്ന കാര്യം ആലോചിച്ചിട്ടില്ല, ഡിവൈഎഫ് ഐ വനിതാ നേതാവ്  

Related Stories

No stories found.
logo
The Cue
www.thecue.in