മാര്‍ച്ച് 27ന് ബാങ്ക് പണിമുടക്ക്; പ്രതിഷേധം ലയനത്തിനെതിരെ

മാര്‍ച്ച് 27ന് ബാങ്ക് പണിമുടക്ക്; പ്രതിഷേധം ലയനത്തിനെതിരെ

പൊതുമേഖല ബാങ്കുകളുടെ ലയനത്തിനെതിരെ ഈ മാസം 27ന് പണിമുടക്ക്. 10 പൊതുമേഖല ബാങ്കുകളുടെ ലയനം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. നാലെണ്ണമാക്കാനാണ് തീരുമാനമെന്നാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

മാര്‍ച്ച് 27ന് ബാങ്ക് പണിമുടക്ക്; പ്രതിഷേധം ലയനത്തിനെതിരെ
കെഎസ്ആര്‍ടിസില്‍ കൂട്ടനടപടി;50 ബസിലെ ജീവനക്കാരുടെ ലൈസന്‍സ് റദ്ദാക്കും; പൊലീസിന് വീഴ്ചയില്ലെന്ന് കമ്മീഷണറുടെ റിപ്പോര്‍ട്ട്

ഏപ്രില്‍ ഒന്നിനാണ് ലയനം യാഥാര്‍ത്ഥ്യമാകുക. ഇതിനെതിരെയാണ് യൂണിയനുകള്‍ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.12 വലിയ ബാങ്കുകളാണ് ഇതോടെ ഉണ്ടാവുക. ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷനും സംയുക്തമായാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ബാങ്ക് ലയനം ഉപേക്ഷിക്കുക, ആറ് ബാങ്കുകള്‍ അടച്ചുപൂട്ടുന്നത് ഒഴിവാക്കുക, ഐഡിബിഐ ബാങ്കിനെ സ്വകാര്യവത്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, ജനവിരുദ്ധ ബാങ്കിംഗ് പരിഷ്‌കാരങ്ങള്‍ ഉപേക്ഷിക്കുക, വന്‍കിട കിട്ടാക്കടങ്ങളില്‍ നടപടി ശക്തമാക്കുക, നിക്ഷേപ പലിശ ഉയര്‍ത്തുക, സര്‍വീസ് ചാര്‍ജ്ജ് കുറയ്ക്കുക എന്നീ ആവശ്യങ്ങളാണ് സമരത്തിന്റെ ഭാഗമായി യൂണിയനുകള്‍ ഉന്നയിക്കുന്നത്.

മാര്‍ച്ച് 27ന് ബാങ്ക് പണിമുടക്ക്; പ്രതിഷേധം ലയനത്തിനെതിരെ
‘നാടക വണ്ടിയില്‍ ബോര്‍ഡ് വെച്ചു’; അളന്ന് 24,000 രൂപ പിഴയിട്ട് മോട്ടോര്‍ വാഹനവകുപ്പ്, പ്രതിഷേധം 

പത്ത് ബാങ്കുകളെ നാല് ഗ്രൂപ്പായി തിരിക്കുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം. പഞ്ചാബ് നാഷണല്‍ ബാങ്കും ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സും യുനൈറ്റഡ് ബാങ്കും ലയിക്കും. സിന്‍ഡിക്കേറ്റ് ബാങ്കും കനറയും ഒന്നാകും. യൂനിയന്‍ ബാങ്ക്, ആന്ധ്ര ബാങ്ക്, കോര്‍പറേഷന്‍ ബാങ്ക് എന്നിവ ഒരു ഗ്രൂപ്പാകും. അലഹബാദ് ബാങ്കും ഇന്ത്യന്‍ ബാങ്കും ലയിക്കും.

Related Stories

No stories found.
logo
The Cue
www.thecue.in