'മോദി ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന്റെ മൂല്യം ഉയര്‍ത്തി, രാജ്യത്തിന്റെ അഭിമാനം വര്‍ധിപ്പിച്ചു'; അമിത്ഷാ

'മോദി ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന്റെ മൂല്യം ഉയര്‍ത്തി, രാജ്യത്തിന്റെ അഭിമാനം വര്‍ധിപ്പിച്ചു'; അമിത്ഷാ

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി വീണ്ടും കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷാ. മോദി പ്രധാനമന്ത്രിയായതോടെ വിദേശരാജ്യങ്ങളില്‍ ഇന്ത്യയുടെ അഭിമാനവും, ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന്റെ മൂല്യവും വര്‍ധിച്ചുവെന്നാണ് അമിത്ഷാ അവകാശപ്പെടുന്നത്. രംഭൗ മല്‍കി പ്രബോധിനി സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു പ്രതികരണം.

യുപിഎ സര്‍ക്കാരിന്റെ കാലത്ത് പ്രധാനമന്ത്രിയെ ആരും പ്രധാനമന്ത്രിയായി പരിഗണിച്ചിരുന്നില്ലെന്നും, ഓരോരുത്തരും പ്രധാനമന്ത്രിയെന്ന മട്ടിലാണ് പെരുമാറിയിരുന്നതെന്നും അമിത്ഷാ ആരോപിച്ചു.

ദേശീയ സുരക്ഷയ്ക്ക് യാതൊരു ഉറപ്പും ഉണ്ടായിരുന്നില്ല, അഴിമതിയുള്‍പ്പടെയുള്ളവ മൂലം വിദേശത്ത് രാജ്യത്തോടുള്ള ബഹുമാനം ഏറ്റവും താഴെയായിരുന്നു. രാജ്യത്തിലെ ജനാധിപത്യ സംവിധാനം എപ്പോള്‍ വേണമെങ്കിലും തകരാവുന്ന നിലയിലായിരുന്നു, അപ്പോഴാണ് 2014ലെ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കണമെന്ന് ബി.ജെ.പി തീരുമാനിച്ചത്. ഈ തീരുമാനം രാജ്യത്തിന് പുതിയ മുഖം നല്‍കിയെന്നും അമിത് ഷാ അവകാശപ്പെട്ടു.

2016ലെ നോട്ട് നിരോധനത്തെയും കേന്ദ്രആഭ്യന്തര മന്ത്രി പുകഴ്ത്തുന്നുണ്ട്. മോദിയുടേത് സുപ്രധാന തീരുമാനമായിരുന്നുവെന്നും, കടുത്ത തീരുമാനത്തിലൂടെ രാജ്യം ഇ-പെയ്‌മെന്റ് സംവിധാനങ്ങളിലേക്ക് മാറിയെന്നും, കള്ളപ്പണ നിര്‍മാര്‍ജനത്തിന് വഴിവെച്ചുവെന്നുമാണ് അമിത്ഷാ പറയുന്നത്.

'മോദി ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന്റെ മൂല്യം ഉയര്‍ത്തി, രാജ്യത്തിന്റെ അഭിമാനം വര്‍ധിപ്പിച്ചു'; അമിത്ഷാ
ഇന്ധനവില വീണ്ടും കൂട്ടി; രാജസ്ഥാനില്‍ പെട്രോളിന് 120 രൂപ കടന്നു

Related Stories

No stories found.
logo
The Cue
www.thecue.in