ഇന്ധനവില വീണ്ടും കൂട്ടി; രാജസ്ഥാനില്‍ പെട്രോളിന് 120 രൂപ കടന്നു

ഇന്ധനവില വീണ്ടും കൂട്ടി; രാജസ്ഥാനില്‍ പെട്രോളിന് 120 രൂപ കടന്നു

രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോള്‍ ലിറ്ററിന് 35 പൈസയും, ഡീസനിന് 37 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 110.59 രൂപയായി, ഡീസനിന് 104.35 രൂപ. കൊച്ചിയില്‍ പെട്രോളിന് 108.55 രൂപയും ,ഡീസല്‍ 102.43 രൂപയുമായി. കോഴിക്കോട് പെട്രോളിന് 108.92 രൂപ,ഡീസല്‍ 102.66 രൂപ എന്നിങ്ങനെയാണ് നിരക്ക്.

കഴിഞ്ഞ ഒരു മാസത്തിനിടെ ഡീസലിന് വര്‍ധിച്ചത് 8.49 രൂപയും, പെട്രോളിന് 6.75 രൂപയുണാണ്. രാജ്യത്ത് പലയിടത്തും ഇന്ധനവില 120 കടന്നു. രാജസ്ഥാനിലെ ഗംഗാനഗറില്‍ പെട്രോളിന് 120.49 രൂപയാണ്. ഡീസലിന് 111.40 രൂപയുമായി.

രാജ്യത്ത് ഇന്ധനവില കുതിക്കുന്ന സാഹചര്യത്തില്‍ ബസ് നിരക്ക് വര്‍ധന ആവശ്യപ്പെട്ട് സ്വകാര്യ ബസുകള്‍ നവംബര്‍ ഒമ്പത് മുതല്‍ അനിശ്ചിതകാലത്തേക്ക് പണിമുടക്കും. ബസുടമ സംയുക്ത സമിതി ഗതാഗത മന്ത്രിക്ക് നോട്ടീസ് നല്‍കി. മിനിമം ചാര്‍ജ് 12 രൂപയാക്കണം, കി.മീ. നിരക്ക് ഒരു രൂപയായി വര്‍ധിപ്പിക്കണം, വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ് 6 രൂപയാക്കണം, തുടര്‍ന്നുള്ള ചാര്‍ജ് യാത്രാ നിരക്കിന്റെ 50 ശതമാനമാക്കണെ എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.

Related Stories

No stories found.
logo
The Cue
www.thecue.in