ഓറല്‍ സെക്‌സ് പോക്‌സോ പ്രകാരം കടുത്ത ലൈംഗിക കുറ്റമല്ല, വിവാദ പരാമര്‍ശവുമായി അലഹബാദ് ഹൈക്കോടതി

ഓറല്‍ സെക്‌സ് പോക്‌സോ പ്രകാരം കടുത്ത ലൈംഗിക കുറ്റമല്ല, വിവാദ പരാമര്‍ശവുമായി അലഹബാദ് ഹൈക്കോടതി

പ്രായപൂര്‍ത്തി ആകാത്ത കുട്ടികളെ കൊണ്ട് ഓറല്‍ സെക്‌സ് ചെയ്യിക്കുന്നത് പോക്‌സോ നിയമ പ്രകാരം കടുത്ത പീഡന കുറ്റമല്ലെന്ന് അലഹബാദ് ഹൈക്കോടതി. പത്ത് വയസുകാരനെ സമാനമായി പീഡിപ്പിച്ച കേസില്‍ പ്രതിയുടെ അപ്പീല്‍ പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം.

കേസിലെ പ്രതിയായ സോനു കുഷ്‌വാലയ്ക്ക് പത്ത് വര്‍ഷം നല്‍കിയ തടവ് ഹൈക്കോടതി ഏഴ് വര്‍ഷമായി കുറയ്ക്കുകയും ചെയ്തു.

പോക്‌സോ നിയമത്തിലെ നാലാം വകുപ്പില്‍പ്പെടുന്ന ഓറല്‍ സെക്‌സ് പെനട്രേറ്റീവ് ലൈംഗിക പീഡനത്തില്‍ ഉള്‍പ്പെടുത്തുമെങ്കിലും ആറാം വകുപ്പ് പ്രകാരം ശിക്ഷ വിധിക്കാവുന്ന കടുത്ത ലൈംഗിക പീഡനമായി കണക്കാക്കാനാവില്ലെന്നാണ് അലഹബാദ് ഹൈക്കോടതി പറഞ്ഞത്.

പോക്‌സോ നിയമത്തിലെ നാലാം വകുപ്പ് പ്രകാരം നല്‍കാവുന്ന പരാമവധി ശിക്ഷ ജീവപര്യന്തം തടവ് ശിക്ഷയാണ്. ജസ്റ്റിസ് അനില്‍ കുമാര്‍ ഓജയാണ് ഓറല്‍ സെക്‌സ് കടുത്ത ലൈംഗിക കുറ്റകൃത്യമായി കണക്കാക്കാനാവില്ലെന്ന് പറഞ്ഞത്.

2016ലാണ് കേസിനാസ്പദമായ സംഭവം. സോനു കുഷ്‌വാല പത്ത് വയസുകാരനെ അമ്പലത്തില്‍ കൊണ്ടുപോവുകയാണെന്ന് പറഞ്ഞ് വിളിച്ചു കൊണ്ട് പോവുകയും ഓറല്‍ സെക്‌സ് ചെയ്യിക്കുകയുമായിരുന്നു. തുടര്‍ന്ന് ഇരുപത് രൂപ കുട്ടിയ്ക്ക് നല്‍കി. വീട്ടില്‍ തിരച്ചെത്തിയ കുട്ടിയുടെ കയ്യില്‍ പണം കണ്ട വീട്ടുകാര്‍ കാര്യം തിരക്കിയപ്പോഴാണ് പീഡന വിവരം അറിഞ്ഞതെന്നാണ് കുട്ടിയുടെ അച്ഛന്‍ പറഞ്ഞത്.

Related Stories

No stories found.
logo
The Cue
www.thecue.in