'ഒരാഴ്ചയ്ക്കുള്ളില്‍ മറുപടി വേണം', കെ വി തോമസിന് എഐസിസിയുടെ കാരണം കാണിക്കല്‍ നോട്ടീസ്

'ഒരാഴ്ചയ്ക്കുള്ളില്‍ മറുപടി വേണം',
കെ വി തോമസിന് എഐസിസിയുടെ കാരണം കാണിക്കല്‍ നോട്ടീസ്

സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്തതില്‍ കെ.വി. തോമസിനെതിരെ കാരണം കാണിക്കല്‍ നോട്ടീസ് അയച്ച് എ.ഐ.സി.സി. അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി നല്‍കിയിരിക്കുന്ന നോട്ടീസിന് ഒരാഴ്ചയ്ക്കകം മറുപടി നല്‍കണം. എ.കെ. ആന്റണി അധ്യക്ഷനായ അച്ചടക്കസമിതിയാണ് കെ.വി. തോമസിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.

കെ.വി. തോമസിന്റെ മറുപടി ലഭിച്ച ശേഷം അച്ചടക്ക സമിതി ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ക്ക് സോണിയ ഗാന്ധിക്ക് ശുപാര്‍ശ ചെയ്യും.

കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ നല്‍കിയ പരാതിയിലാണ് കാരണം കാണിക്കല്‍ നോട്ടീസ്. എ.ഐ.സി.സിയുടെ വിലക്ക് വെല്ലുവിളിച്ചുകൊണ്ട് പാര്‍ട്ടി കോണ്‍ഗ്രസില്‍ കോണ്‍ഗ്രസില്‍ പങ്കെടുക്കുകയും സെമിനാറിന് ശേഷവും വിമര്‍ശനം തുടരുകയും ചെയ്യുന്ന കെ.വി. തോമസിനെതിരെ അടിയന്തരമായി കടുത്ത നടപടി വേണമെന്നാണ് കെ സുധാകരന്‍ നേതൃത്വത്തിന് നല്‍കിയ പരാതിയില്‍ പറയുന്നത്.

അച്ചടക്ക സമിതി ഉചിതമായ തീരുമാനമെടക്കുമെന്നും ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് പ്രത്യേകിച്ച് ഒരു അജണ്ടയുമില്ലെന്നും കെ. സുധാകരന്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in