മലപ്പുറം ഉപതെരഞ്ഞെടുപ്പ്: ബി.ജെ.പി പരിഗണിക്കുന്നത് എ.പി അബ്ദുള്ളക്കുട്ടിയെ

മലപ്പുറം ഉപതെരഞ്ഞെടുപ്പ്: ബി.ജെ.പി പരിഗണിക്കുന്നത് എ.പി അബ്ദുള്ളക്കുട്ടിയെ
Published on

മലപ്പുറം ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദുള്ളക്കുട്ടി ബി.ജെ.പി സ്ഥാനാര്‍ത്ഥിയായേക്കും. നിയമസഭ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ തന്റെ പേരുണ്ടാകില്ലെന്ന് ദ ക്യുവിന് നല്‍കിയ അഭിമുഖത്തില്‍ എ.പി അബ്ദുള്ളക്കുട്ടി പറഞ്ഞിരുന്നു. ലക്ഷദ്വീപിന്റെ ചുമതലയാണ് അബ്ദുള്ളക്കുട്ടിക്ക് നിലവില്‍ നല്‍കിയിരിക്കുന്നത്.

സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകുന്നതിനായാണ് പി.കെ കുഞ്ഞാലിക്കുട്ടി എം.പി സ്ഥാനം രാജിവെച്ചത്. ഏപ്രില്‍ ആറിന് നിയമസഭ തെരഞ്ഞെടുപ്പിനൊപ്പം ലോക്‌സഭ ഉപതെരഞ്ഞെടുപ്പും നടക്കും. മുസ്ലീം വോട്ടര്‍മാര്‍ കൂടുതലുള്ള മലപ്പുറത്ത് അബ്ദുള്ളക്കുട്ടിയെ പരീക്ഷിക്കുകയാണ് ബി.ജെ.പി. കടുത്ത മത്സരം കൊണ്ടുവരുകയാണ് ലക്ഷ്യം.

സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അധികാരത്തിലെത്തുമെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞിരുന്നു.

logo
The Cue
www.thecue.in