സംസ്ഥാനത്താകെ 738 ക്യാമ്പുകള്‍ തുറന്നു ; 28 പേര്‍ മരിച്ചെന്ന് ഔദ്യോഗിക സ്ഥിരീകരണം  

സംസ്ഥാനത്താകെ 738 ക്യാമ്പുകള്‍ തുറന്നു ; 28 പേര്‍ മരിച്ചെന്ന് ഔദ്യോഗിക സ്ഥിരീകരണം  

കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്താകെ 738 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 64013 പേര്‍ ക്യാമ്പുകളില്‍ കഴിയുന്നുണ്ട്. വയനാട്ടില്‍ അതിതീവ്ര മഴയ്ക്കും ഉരുള്‍പൊട്ടലിനും സാധ്യതയുണ്ട്. ജനങ്ങള്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്നും വേണ്ട മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

സംസ്ഥാനത്താകെ 738 ക്യാമ്പുകള്‍ തുറന്നു ; 28 പേര്‍ മരിച്ചെന്ന് ഔദ്യോഗിക സ്ഥിരീകരണം  
FactCheck: സംസ്ഥാനത്ത് നാളെ കറന്റില്ല;’ ഡാം വിദഗ്ധര്‍’ വിവരങ്ങള്‍ നല്‍കണം; കെഎസ്ഇബിയുടെ പേരില്‍ പ്രചരിക്കുന്ന വ്യാജസന്ദേശങ്ങള്‍

വെള്ളപ്പൊക്കത്തിനും ഉരുള്‍പൊട്ടലിനും സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്ന ജനങ്ങള്‍ അവിടെ നിന്ന് മാറി താമസിക്കണം. വയനാട്ടില്‍ മാറി ജനങ്ങള്‍ക്കായി മാറിതാമസിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കും.മൂന്ന് മണിവരെ സംസ്ഥാനത്താകെ 28 പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. 7 പേരെ കാണാതായി. നാളെ ഏഴ് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രക്ഷാ പ്രവര്‍ത്തകരോട് ജനങ്ങള്‍ സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്താകെ 738 ക്യാമ്പുകള്‍ തുറന്നു ; 28 പേര്‍ മരിച്ചെന്ന് ഔദ്യോഗിക സ്ഥിരീകരണം  
ബാണാസുര സാഗറില്‍ അതിവേഗം വെള്ളം നിറയുന്നു; ഡാം തുറക്കാന്‍ സാധ്യത

തകര്‍ന്നു കിടക്കുന്ന തമിഴ്‌നാട്ടിലെ കോണ്ടൂര്‍ കനാല്‍ കേടുപാടുകള്‍ തീര്‍ത്ത് അടിയന്തരമായി പ്രവര്‍ത്തനക്ഷമമാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ തമിഴ്‌നാട് സര്‍ക്കാരിന് കത്തയച്ചു. കനാല്‍ തകര്‍ന്നതിനാല്‍ ചാലക്കുടി പുഴയിലേക്ക് കൂടുതല്‍ വെള്ളം എത്തുകയാണ്. പ്രളയം മൂലം നിറഞ്ഞുകവിയുന്ന ചാലകുടി പുഴയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനും നാശനഷ്ടങ്ങള്‍ക്കും ഇത് ഇടയാക്കുകയാണ്. അതുകൊണ്ട് എത്രയും പെട്ടെന്ന് കോണ്ടൂര്‍ കനാലിന്റെ അറ്റകുറ്റപണി നടത്തണമെന്ന് തമിഴ്‌നാട് പൊതുമരാമത്ത് സെക്രട്ടറിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
The Cue
www.thecue.in