മാധ്യമങ്ങളെല്ലാം അടച്ചു പൂട്ടും; താലിബാന്‍ അന്താരാഷ്ട്ര സമൂഹത്തെ കബളിപ്പിക്കുകയാണെന്ന് കാബുള്‍ വിട്ട ഫോട്ടോഗ്രാഫര്‍

മാധ്യമങ്ങളെല്ലാം അടച്ചു പൂട്ടും; താലിബാന്‍ അന്താരാഷ്ട്ര സമൂഹത്തെ കബളിപ്പിക്കുകയാണെന്ന് കാബുള്‍ വിട്ട ഫോട്ടോഗ്രാഫര്‍

അഫ്ഗാനിസ്ഥാനിലെ മാധ്യമങ്ങള്‍ താലിബാന്‍ അടച്ചു പൂട്ടുമെന്ന് അഫ്ഗാന്‍ ഫോട്ടോഗ്രാഫര്‍. താലിബാന്‍ ഭീഷണിയെ തുടര്‍ന്ന് കാബുള്‍ വിട്ട പുലിറ്റ്‌സര്‍ പുരസ്‌കാര ജേതാവായ മസൂദ് ഹുസൈനിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

2012 ലാണ് മസൂദ് ഹുസൈനിക്ക് പുലിറ്റ്‌സര്‍ പുരസ്‌കാരം ലഭിക്കുന്നത്. ന്യൂസ് ഏജന്‍സിയായ ഏജന്‍സ് ഫ്രാന്‍സ് പ്രസിന് വേണ്ടി ഫ്രീലാന്‍സ് ആയി പ്രവര്‍ത്തിച്ചു വരികയാണ് മസൂദ്. അഫ്ഗാനിസ്ഥാനിലെ പുതിയ ഭരണകൂടം വനിതാ മാധ്യമപ്രവര്‍ത്തകരെ ഇപ്പോള്‍ തന്നെ നിയന്ത്രിച്ചു തുടങ്ങിയിട്ടുണ്ടെന്നാണ് മസൂദ് പറയുന്നത്.

' വളരെ മോശമായ ഒരു അവസ്ഥയിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്. അവര്‍ മാധ്യമങ്ങളെ ഇഞ്ചിഞ്ചായി കൊന്നുകൊണ്ടിരിക്കുകയാണ്. താലിബാന്‍ ആരെയെങ്കിലും പിടികൂടിക്കഴിഞ്ഞാല്‍ അവരെ കൊല്ലും. അതാണ് അവിടെ പൊതുവില്‍ മാധ്യമങ്ങള്‍ക്കും നടന്നുകൊണ്ടിരിക്കുന്നത്,' മസൂദ് പറഞ്ഞു.

മാധ്യമങ്ങളെല്ലാം അടച്ചു പൂട്ടും; താലിബാന്‍ അന്താരാഷ്ട്ര സമൂഹത്തെ കബളിപ്പിക്കുകയാണെന്ന് കാബുള്‍ വിട്ട ഫോട്ടോഗ്രാഫര്‍
ആധാര്‍ കാര്‍ഡ് കാണിച്ചില്ല, മധ്യപ്രദേശില്‍ മുസ്ലീം വഴിയോരകച്ചവടക്കാരന് മര്‍ദ്ദനം

കാബുള്‍ വീണതിന് പിന്നാലെ താലിബാന്‍ പറഞ്ഞിരുന്നത് മാധ്യമങ്ങളെ വിലക്കില്ലെന്നും വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കുള്‍പ്പെടെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാനാവുമെന്നുമാണ്. എന്നാല്‍ താലിബാന്‍ എല്ലാ മാധ്യമങ്ങളും അടയ്ക്കുമെന്നും പ്രദേശം അടുത്ത ഉത്തര കൊറിയ ആയി മാറുമെന്നും മസൂദ് ഹുസൈനി പറഞ്ഞു.

'പാശ്ചാത്ത്യ സമൂഹത്തെയും അന്താരാഷ്ട്ര സമൂഹത്തെ ആകെയും കബളിപ്പിക്കുകയാണവര്‍. അവരുടെ വാര്‍ത്താസമ്മേളനം ഒരു തട്ടിപ്പാണ്,' മസൂദ് പറഞ്ഞു.

ഒരു പ്രശസ്ത അഫ്ഗാന്‍ മാധ്യമ പ്രവര്‍ത്തകയെ അവരുടെ ഓഫീസില്‍ നിന്നും താലിബാന്‍ പുറത്ത് പോകാന്‍ അനുവദിക്കില്ലെന്നും, അതിനാല്‍ മാധ്യമപ്രവര്‍ത്തക അവിടം വിടാന്‍ ഒരുങ്ങുകയാണെന്നു മസൂദ് കൂട്ടച്ചേര്‍ത്തു.

സ്ത്രീകള്‍ക്ക് തെരുവിലൂടെ നടക്കാനാവുമോ എന്ന് തന്നെ സംശയമാണ്. മൈക്കുമായി പുറത്തിറങ്ങുന്ന വനിതാ മാധ്യമപ്രവര്‍ത്തകരെ ഇനി കാണാനാകില്ലെന്നും മസൂദ് പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in