കോണ്‍ഗ്രസിന്റെ രാജ്ഘട്ടിലെ പ്രതിഷേധത്തിന് അനുമതി നിഷേധിച്ചു; രാഹുലിന്റെ നേതൃത്വത്തില്‍ സമരം നാളെ

കോണ്‍ഗ്രസിന്റെ രാജ്ഘട്ടിലെ പ്രതിഷേധത്തിന് അനുമതി നിഷേധിച്ചു; രാഹുലിന്റെ നേതൃത്വത്തില്‍ സമരം നാളെ

പൗരത്വ നിയമഭേദഗതിക്കെതിരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇന്ന് രാജ്ഘട്ടില്‍ നടത്താനിരുന്ന പ്രതിഷേധത്തിന് അനുമതി നിഷേധിച്ചു. സമരം നാളെ നടത്തും. ഉച്ചയ്ക്ക് മൂന്ന് മണി മുതല്‍ രാത്രി എട്ട് വരെയാണ് സമരം. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, രാഹുല്‍ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ സമരത്തില്‍ പങ്കെടുക്കും.

ദക്ഷിണ കൊറിയയില്‍ നിന്നും തിരിച്ചെത്തിയ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ രാജ്ഘട്ടില്‍ സമരം നടത്തുമെന്നായിരുന്നു കോണ്‍ഗ്രസ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. രാജ്യത്തൊട്ടാകെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടക്കുമ്പോള്‍ രാഹുല്‍ ഗാന്ധിയുടെ അസാന്നിധ്യം വിമര്‍ശനത്തിനിടയാക്കിയിരുന്നു. പ്രിയങ്ക ഗാന്ധി സമരത്തിന് നേതൃത്വം നല്‍കുന്നുണ്ടായിരുന്നു.

സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ നടത്തും. ദില്ലിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് കോര്‍കമ്മിറ്റി യോഗം സംസ്ഥാന ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in