‘പോയിട്ട് #%ണാളെ വാ*#$’; സര്‍ക്കാര്‍ ജീവനക്കാരില്‍ 47 ശതമാനം പേരും ജോലി സമയത്ത് മദ്യപിക്കുന്നെന്ന് എക്‌സൈസ്

‘പോയിട്ട് #%ണാളെ വാ*#$’; സര്‍ക്കാര്‍ ജീവനക്കാരില്‍ 47 ശതമാനം പേരും ജോലി സമയത്ത് മദ്യപിക്കുന്നെന്ന് എക്‌സൈസ്

സര്‍ക്കാര്‍ ജീവനക്കാരില്‍ 47 ശതമാനം പേരും ജോലി സമയത്ത് മദ്യപിക്കുന്നവര്‍. സംസ്ഥാന എക്‌സൈസ് വകുപ്പാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ജോലിസമയത്തെ മദ്യപാനത്തേക്കുറിച്ചുള്ള കണക്ക് പുറത്തുവിട്ടിരിക്കുന്നത്. ജോലിക്ക് കയറുന്നതിന് മുന്‍പോ ജോലി സമയത്തോ മദ്യപിക്കുന്നവരാണ് 47 ശതമാനം പേരെന്ന് എക്‌സൈസ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

‘പോയിട്ട് #%ണാളെ വാ*#$’; സര്‍ക്കാര്‍ ജീവനക്കാരില്‍ 47 ശതമാനം പേരും ജോലി സമയത്ത് മദ്യപിക്കുന്നെന്ന് എക്‌സൈസ്
‘കാലതാമസമുണ്ടാക്കി മാനസികോല്ലാസം അനുഭവിക്കുന്ന സാഡിസ്റ്റ് മനോഭാവക്കാരുണ്ട്’; ഉദ്യോഗസ്ഥര്‍ സാധാരണക്കാരെ ആദരിക്കണമെന്ന് മുഖ്യമന്ത്രി 

മദ്യപിക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി 21ല്‍ നിന്ന് 23 വയസ്സായി ഉയര്‍ത്തിയെങ്കിലും 14 വയസ് മുതലുള്ളവര്‍ മദ്യം ഉപയോഗിക്കുന്നുണ്ട്. കൂടുതല്‍ മദ്യാപനശീലമുള്ളവര്‍ 22-40 വയസിന് ഇടയിലുള്ളവരാണ്. സ്ത്രീകളില്‍ 3-5 ശതമാനം പേരാണ് മദ്യപിക്കുന്നവര്‍. സംസ്ഥാനത്ത് മദ്യ ഉപയോഗ വര്‍ധനവിന്റെ തോതില്‍ രണ്ട് ശതമാനം കുറവുണ്ടായിട്ടുണ്ടെന്ന് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ജേക്കബ് ജോണ്‍ പറഞ്ഞു.

‘പോയിട്ട് #%ണാളെ വാ*#$’; സര്‍ക്കാര്‍ ജീവനക്കാരില്‍ 47 ശതമാനം പേരും ജോലി സമയത്ത് മദ്യപിക്കുന്നെന്ന് എക്‌സൈസ്
ഭാരത് പെട്രോളിയവും, എയര്‍ ഇന്ത്യയും മാര്‍ച്ച് മാസത്തോടെ വില്‍ക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ 

ബെവ്‌കോയുടെ കണക്കനുസരിച്ച് 2016 മുതലുള്ള മൂന്ന് സാമ്പത്തിക വര്‍ഷങ്ങളിലായി 39,587 കോടി രൂപയുടെ മദ്യം സംസ്ഥാനത്ത് വിറ്റിട്ടുണ്ട്. 2018-19 സാമ്പത്തിക വര്‍ഷത്തെ കണക്ക് ലഭിച്ചിട്ടില്ല. പ്രതിമാസ ശരാശരിയെടുത്താല്‍ നടപ്പ് സാമ്പത്തിക വര്‍ഷം ഇതുവരെ 7,500 കോടി രൂപയുടെ മദ്യം വിറ്റിരിക്കാമെന്നാണ് കണക്ക് കൂട്ടല്‍. ഇതും കൂടി ചേര്‍ത്താല്‍ 47,087 കോടി രൂപയോളം വരും.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in