ഭാരത് പെട്രോളിയവും, എയര്‍ ഇന്ത്യയും മാര്‍ച്ച് മാസത്തോടെ വില്‍ക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ 

ഭാരത് പെട്രോളിയവും, എയര്‍ ഇന്ത്യയും മാര്‍ച്ച് മാസത്തോടെ വില്‍ക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ 

നഷ്ടത്തിലായ എയര്‍ ഇന്ത്യ, ഭാരത് പെട്രോളിയം എന്നീ പൊതുമേഖലാ സ്ഥാപനങ്ങളുടെ വില്‍പ്പന അടുത്ത വര്‍ഷം മാര്‍ച്ചോടെ നടത്തുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു നിര്‍മലയുടെ പരാമര്‍ശം. 58000 കോടി രൂപയാണ് എയര്‍ ഇന്ത്യയുടെ കടം. എയര്‍ ഇന്ത്യയുടെ മുഴുവന്‍ ഓഹരികളും വില്‍പ്പന നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 42,915 കോടിയാണ് ഭാരത് പെട്രോളിയത്തിന്റെ കടം. കമ്പനിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണമുള്ള 53.299 ശതമാനം ഓഹരികള്‍ വില്‍പ്പന നടത്താനുമാണ് നീക്കം.

ഭാരത് പെട്രോളിയവും, എയര്‍ ഇന്ത്യയും മാര്‍ച്ച് മാസത്തോടെ വില്‍ക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ 
ദാരിദ്ര്യം കുതിച്ചുയരുന്നെന്ന് പഠനം; കേന്ദ്ര ഏജന്‍സിയുടെ റിപ്പോര്‍ട്ട് പുറത്തുവിടില്ലെന്ന് മോഡി സര്‍ക്കാര്‍

ഇവയുടെ ഓഹരി വില്‍പ്പനയിലൂടെ നടപ്പുസാമ്പത്തിക വര്‍ഷം ഇത്തരത്തില്‍ ഒരു ലക്ഷം കോടി രൂപ സമാഹരിക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തിലാണ് നടപടിയെന്നാണ് വിശദീകരണം. ഇന്ത്യയുടെ പ്രമുഖ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഒഹരി വില്‍പ്പനയോട് അന്താരാഷ്ട്ര തലത്തില്‍, നിക്ഷേപകര്‍ ഇപ്പോള്‍ വലിയ താല്‍പ്പര്യമാണ് പ്രകടിപ്പിക്കുന്നതെന്നാണ് കേന്ദ്രധനമന്ത്രിയുടെ വാദം. ഒരു വര്‍ഷം മുന്‍പ് തണുപ്പന്‍ പ്രതികരണത്തെ തുടര്‍ന്ന് വില്‍പ്പന നീക്കം ഉപേക്ഷിക്കേണ്ട സ്ഥിതിയായിരുന്നു.

ഭാരത് പെട്രോളിയവും, എയര്‍ ഇന്ത്യയും മാര്‍ച്ച് മാസത്തോടെ വില്‍ക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ 
‘വിമാനത്തിലും ട്രെയിനിലും നിറയെ യാത്രക്കാര്‍,വിവാഹങ്ങളും നടക്കുന്നു’; സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് കേന്ദ്രമന്ത്രി 

മാന്ദ്യം പരിഹിക്കാനുള്ള ഇടപെടലുകള്‍ ശരിയായ സമയത്തുതന്നെ കേന്ദ്രം നടത്തിയിട്ടുണ്ട്. ഇത്തരത്തില്‍ നിരവധി മേഖലകള്‍ കരകയറുന്നുണ്ട്. വ്യവസായ പ്രമുഖര്‍ അവരുടെ ബാലന്‍സ് ഷീറ്റ് മെച്ചപ്പെടുത്തുന്നതായി കാണാം. കൂടാതെ അവര്‍ പുതിയ നിക്ഷേപങ്ങള്‍ ആസൂത്രണം ചെയ്യുന്നുമുണ്ട്. പ്രമുഖ കമ്പനിയായ എസ്സാര്‍ സ്റ്റീലുമായി ബന്ധപ്പെട്ട് സുപ്രീം കോടതി പാപ്പരത്ത നിയമം (ഐബിസി ലോ) പ്രകാരം സ്വീകരിച്ച നടപടികള്‍ സാമ്പത്തിക വര്‍ഷത്തിന്റെ അടുത്ത പാദത്തില്‍ ബാങ്കുകളുടെ ബാലന്‍സ് ഷീറ്റില്‍ നിര്‍ണായകമായ മാറ്റങ്ങള്‍ വരുത്താവുന്നവയാണെന്നും അവര്‍ വ്യക്തമാക്കി.

Related Stories

No stories found.
logo
The Cue
www.thecue.in