‘അമൃത കോളേജാണ് എന്റെ മകന്റെ മരണത്തിന് ഉത്തരവാദി’; ഹര്‍ഷയുടെ അച്ഛന്‍

‘അമൃത കോളേജാണ് എന്റെ മകന്റെ മരണത്തിന് ഉത്തരവാദി’; ഹര്‍ഷയുടെ അച്ഛന്‍

മകന്റെ മരണത്തിന് ഉത്തരവാദികള്‍ ബാംഗ്ലൂര്‍ അമൃത എഞ്ചിനീയറിങ് കോളേജാണെന്ന് ആത്മഹത്യ ചെയ്ത ഹര്‍ഷയുടെ പിതാവ്. ഹര്‍ഷ ദുര്‍ബലമനസ്ഥിതിയുള്ള കുട്ടിയായിരുന്നെന്ന് അച്ഛന്‍ ജി വിജയഭാസ്‌കര്‍ പറഞ്ഞു. താന്‍ നിരപരാധിയായതുകൊണ്ട് തനിക്കെതിരെ കോളേജ് നടപടിയെടുക്കില്ലെന്നാണ് അവന്‍ പറഞ്ഞുകൊണ്ടിരുന്നത്. അമൃത കോളേജ് അധികൃതര്‍ എന്തുകൊണ്ടാണിങ്ങനെ പെരുമാറുന്നതെന്നോ എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്നോ അറിയില്ല. പക്ഷെ, ഹര്‍ഷയുടെ മരണത്തിന് കാരണക്കാര്‍ കോളേജാണെന്ന് തനിക്ക് വ്യക്തമാണ്. മകന് നീതി കിട്ടാന്‍ ഏത് കോടതിവരേയും പോകുമെന്നും വിശാഖപട്ടണം സ്വദേശിയായ വിജയ ഭാസ്‌കര്‍ 'ദ ന്യൂസ് മിനുട്ടിനോട്' പ്രതികരിച്ചു.

ഒരു പ്ലേസ്‌മെന്റ് ഉടന്‍ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു അവന്‍. പക്ഷെ ഹര്‍ഷ ഇപ്പോഴില്ല.

ജി വിജയഭാസ്‌കര്‍  

സെപ്റ്റംബര്‍ 23ന് അമൃത കോളേജില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ സമരത്തേത്തുടര്‍ന്നാണ് സംഭവങ്ങളുടെ തുടക്കം. വെള്ളവും നല്ല ഭക്ഷണവും ലഭിക്കാത്തതില്‍ നിരന്തരം പരാതിപ്പെട്ടിട്ടും അധികൃതര്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു വിദ്യാര്‍ത്ഥികളുടെ പ്രതികരണം. പ്രതിഷേധത്തില്‍ ഏഴ് കോളേജ് ബസുകളുടെ ജനല്‍ ചില്ലുകള്‍ക്കും വിന്‍ഡ്‌സ്‌ക്രീനുകള്‍ക്കും ഒരു സി സി ടിവി ക്യാമറയ്ക്കും കേടുപാട് സംഭവിച്ചു. തൊട്ടുപിന്നാലെ തന്നെ ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ ഉടന്‍ തന്നെ താമസസ്ഥലത്ത് നിന്ന് ഒഴിയണമെന്ന് മാനേജ്‌മെന്റ് ഉത്തരവിട്ടു. ഹോസ്റ്റല്‍ വിദ്യാര്‍ത്ഥിയായിരുന്ന മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി ഹര്‍ഷയും സഹപാഠികള്‍ക്കൊപ്പം വീട്ടിലേക്ക് പോയി. താമസിയാതെ തന്നെ പൂജ അവധികള്‍ ആരംഭിക്കുകയും ചെയ്തു.

‘അമൃത കോളേജാണ് എന്റെ മകന്റെ മരണത്തിന് ഉത്തരവാദി’; ഹര്‍ഷയുടെ അച്ഛന്‍
ബാംഗ്ലൂര്‍ അമൃത കോളേജ് അടച്ചിട്ടു; കോളേജ് തുറക്കുന്ന ദിവസം മുതല്‍ പ്രക്ഷോഭമെന്ന് വിദ്യാര്‍ത്ഥികള്‍; ‘അമൃതാനന്ദ മയി നേരിട്ടെത്തണം’

ഒക്ടോബര്‍ 13ന് മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ രവി കുമാര്‍ ഹര്‍ഷയെ വിളിച്ചു. പിതാവിനേയും വിളിച്ചുകൊണ്ട് പിറ്റേന്ന് കോളേജില്‍ ചെല്ലാന്‍ ആവശ്യപ്പെട്ടു. പിറ്റേന്ന് ക്യാംപസിലെത്തിയ ഹര്‍ഷയെ അധികൃതര്‍ കോളേജിലോ ഹോസ്റ്റലിലോ പ്രവേശിക്കാന്‍ അനുവദിച്ചില്ല.

വലിയ മാനസിക വിഷമത്തോടെ എന്റെ മകന്‍ എന്നെ വിളിച്ചു. ഞാനുടന്‍ തന്നെ രവി കുമാറിനെ വിളിച്ചെങ്കിലും അദ്ദേഹം ഒന്നും വ്യക്തമായി പറഞ്ഞില്ല. കോളേജിലേക്ക് ചെല്ലാന്‍ ആവശ്യപ്പെട്ടതോടെ ഞാന്‍ ബെംഗളുരുവിലേക്ക് പാഞ്ഞു.

വിജയ ഭാസ്‌കര്‍

പിറ്റേന്ന് ഉച്ചകഴിഞ്ഞാണ് ഹര്‍ഷയ്ക്കും പിതാവിനും ക്യാംപസില്‍ പ്രവേശിക്കാനായത്. പ്രൊഫസര്‍ രവി കുമാര്‍, ടി കെ രമേഷ്, ബി എല്‍ ഭാസ്‌കര്‍ എന്നിവരുള്‍പ്പെടെ അഞ്ച് പേരടങ്ങുന്ന ഒരു സംഘത്തിന് മുന്നില്‍ ഇരുവരേയും ഹാജരാക്കി. തുടര്‍ന്ന് തന്റെ മുന്നില്‍ വെച്ച് ഹര്‍ഷയെ അധികൃതര്‍ പൊലീസിനെപ്പോലെ ചോദ്യം ചെയ്‌തെന്ന് വിജയ ഭാസ്‌കര്‍ പറയുന്നു. സെപ്റ്റംബര്‍ 23ന് നടന്ന പ്രതിഷേധത്തേക്കുറിച്ചായിരുന്നു അവര്‍ക്ക് അറിയേണ്ടിയിരുന്നത്. സമരവുമായി തനിക്കൊരു ബന്ധവുമില്ലെന്ന് ഹര്‍ഷ പറഞ്ഞു. ഹര്‍ഷയുടെ ഹോസ്റ്റല്‍ റൂമിന് സമീപത്തുള്ള സി സി ടിവി ക്യാമറ കേടുവന്നതിനേക്കുറിച്ച് അവര്‍ ചോദിച്ചുകൊണ്ടിരുന്നു. പ്രതിഷേധവുമായോ സിസിടിവി ക്യാമറ കേടുവന്ന സംഭവത്തിലോ തനിക്ക് ബന്ധമില്ലെന്ന് ഹര്‍ഷയില്‍ നിന്ന് അവര്‍ എഴുതിവാങ്ങി.

‘അമൃത കോളേജാണ് എന്റെ മകന്റെ മരണത്തിന് ഉത്തരവാദി’; ഹര്‍ഷയുടെ അച്ഛന്‍
ആരാധനാലയങ്ങളില്‍നിന്നും അനധികൃതഭൂമി തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍; ഏറ്റെടുക്കുക ആവശ്യത്തിന് സ്ഥലം പതിച്ചുനല്‍കിയ ശേഷം

സസ്‌പെന്‍ഷന്‍ എത്ര നാളുണ്ടാകുമെന്ന് ഞാന്‍ ചോദിച്ചു. രണ്ട് ദിവസത്തിനുള്ളില്‍ എന്നെ കാര്യങ്ങള്‍ അറിയിക്കാമെന്നും ബാംഗ്ലൂരില്‍ നില്‍ക്കേണ്ട ആവശ്യമില്ലെന്നും അവര്‍ പറഞ്ഞു.

വിജയ ഭാസ്‌കര്‍

ഒരു പനി വന്നാല്‍ പോലും വീട്ടില്‍ നില്‍ക്കുന്നവനാണ് ഹര്‍ഷ. അവനെ ഒറ്റയ്ക്ക് വിടാന്‍ കഴിയാത്തതിനാല്‍ ഒപ്പം നില്‍ക്കാന്‍ തീരുമാനിച്ചു. പ്ലേസ്‌മെന്റിനായി നാല്-അഞ്ച് ഇന്റര്‍വ്യൂകളില്‍ ഹര്‍ഷ പങ്കെടുത്തിരുന്നു. ജോലി കിട്ടുമെന്ന് അവന് ആത്മവിശ്വാസമുണ്ടായിരുന്നു. ഒക്ടോബര്‍ 21ന് ഹര്‍ഷയ്ക്ക് കോളേജില്‍ തിരികെച്ചേരാമെന്ന് അറിയിച്ച് 19ന് വിളിവന്നു. അവന് ആശ്വാസമായി. പക്ഷെ കുറച്ച് മണിക്കൂറുകള്‍ക്ക് ശേഷം മറ്റൊരു ഫോണ്‍ കൂടിയെത്തി. 10.30ന് ഒരു മീറ്റിങ്ങുണ്ടെന്നും അതിന് ശേഷം ഹര്‍ഷയുടെ കാര്യം തീരുമാനിക്കുമെന്നും പറഞ്ഞു. ഒക്ടോബര്‍ 21ന് 10 മണിക്ക് ഹര്‍ഷയും വിജയ ഭാസ്‌കറും കോളേജിലെത്തി. വിജയഭാസ്‌കറെ കോളേജില്‍ പ്രവേശിപ്പിച്ചില്ല. ബാഗും മൊബൈല്‍ ഫോണും കൈയിലെടുക്കാന്‍ പോലും ഹര്‍ഷയെ അനുവദിച്ചില്ലെന്ന് പിതാവ് പറയുന്നു.

‘അമൃത കോളേജാണ് എന്റെ മകന്റെ മരണത്തിന് ഉത്തരവാദി’; ഹര്‍ഷയുടെ അച്ഛന്‍
‘മോഹന്‍രാജിന്റെ പരാജയത്തില്‍ ഖേദിക്കുന്നു’; കോന്നിയിലെ തോല്‍വിയില്‍ ഡിസിസിയെ പഴിച്ച് അടൂര്‍ പ്രകാശ്

ഞാന്‍ പുറത്ത് കാത്തുനിന്നു. മീറ്റിങ്ങില്‍ എന്താണ് നടന്നതെന്നോ അവര്‍ അവനോട് എന്താണ് പറഞ്ഞതെന്നോ അറിയില്ല. 11.45 ഓടെ അസോസിയേറ്റ് ഡീന്‍ രാകേഷ് എസ് ജി കാറില്‍ ഗേറ്റിനടുത്തെത്തി. ഹര്‍ഷയ്ക്ക് ഒരു ‘മെഡിക്കല്‍ എമര്‍ജന്‍സിയുണ്ടായെന്നും ഞാന്‍ കൊളംബിയ ഏഷ്യാ ഹോസ്പിറ്റലിലേക്ക് ചെല്ലണമെന്നും പറഞ്ഞു.

വിജയ ഭാസ്‌കര്‍

വിജയ ഭാസ്‌കര്‍ ആശുപത്രിയില്‍ പാഞ്ഞെത്തി. ഹോസ്പിറ്റല്‍ ഗേറ്റില്‍ കിടന്ന ആംബുലന്‍സിലെ സ്‌ട്രെച്ചറില്‍ ഹര്‍ഷയുടെ മൃതദേഹമാണ് കണ്ടത്.

അവന്‍ മരിച്ചിരുന്നു. എന്റെ മകന്‍ മരിച്ചിരുന്നു. അവര്‍ അവനെ ആശുപത്രിയുടെ അകത്ത് കയറ്റുക പോലും ചെയ്തില്ല.

വിജയ ഭാസ്‌കര്‍

ഒന്നും ചെയ്യാനുണ്ടായിരുന്നില്ലെന്നാണ് ഡോക്ടര്‍ വിജയ ഭാസ്‌കറിനോട് പറഞ്ഞത്. കുറച്ചുസമയത്തിന് ശേഷം വിജയ ഭാസ്‌കര്‍ കോളേജില്‍ തിരിച്ചെത്തി.

‘അമൃത കോളേജാണ് എന്റെ മകന്റെ മരണത്തിന് ഉത്തരവാദി’; ഹര്‍ഷയുടെ അച്ഛന്‍
സുരേന്ദ്രന് വേണ്ടി മുരളീധര വിഭാഗം; എംടി രമേശിനായി കൃഷ്ണദാസ് പക്ഷം ; ചരടുവലിക്കില്ലെന്ന് കുമ്മനം 

ഞാന്‍ സ്ഥലത്തെത്തിയപ്പോള്‍ രക്തത്തിന്റെ ഒരു പാടുപോലുമില്ല. അവര്‍ അത് ക്ലീന്‍ ചെയ്തിരുന്നു. എന്തിന്? എന്റെ മകന്‍ ജീവനൊടുക്കിയെന്ന് എസ് ജി രാകേഷ് പറയാതിരുന്നത് എന്തിനാണ്? എന്തുകൊണ്ടാണ് ഒരാള്‍ പോലും എന്റെ കൂടെ വരാതിരുന്നത്?

വിജയഭാസ്‌കര്‍

ഹര്‍ഷയുടെ മരണത്തേത്തുടര്‍ന്നുണ്ടായ പ്രക്ഷോഭത്തിന് പിന്നാലെ ബാംഗ്ലൂര്‍ അമൃത കോളേജ് ഇന്നലെ മുതല്‍ അടച്ചിട്ടിരിക്കുകയാണ്. നവംബര്‍ നാലുവരെ കോളേജ് അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സമരത്തേത്തുടര്‍ന്ന് യുണിവേഴ്‌സിറ്റി ഡീന്‍ വിദ്യാര്‍ത്ഥികളുമായി ഇന്നലെ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെ നവംബര്‍ നാല് വരെ കോളേജ് അടയ്ക്കുകയാണെന്ന് ഡീന്‍ സസങ്കന്‍ രാമനാഥന്‍ പ്രഖ്യാപിക്കുകയായിരുന്നു. ഹോസ്റ്റല്‍ വിദ്യര്‍ത്ഥികളോട് ഒഴിയാനും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിശാഖപട്ടണത്ത് ഒരു സ്വകാര്യകമ്പനിയിലാണ് വിജയ ഭാസ്‌കര്‍ ജോലി ചെയ്യുന്നത്. വിജയ ഭാസ്‌കറിനും ഭാര്യ രമാ ദേവിക്കും സുഷ്മിത എന്ന മകള്‍ കൂടിയുണ്ട്.

‘അമൃത കോളേജാണ് എന്റെ മകന്റെ മരണത്തിന് ഉത്തരവാദി’; ഹര്‍ഷയുടെ അച്ഛന്‍
കൈദി: ഇരുട്ടിനെ തുളയ്ക്കുന്ന മസ്റ്റ് വാച്ച് ത്രില്ലര്‍ 

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in