‘താങ്കളുടെ അച്ഛന്‍ അഴിമതിയില്‍ നമ്പര്‍ വണ്‍’, നെഹ്‌റുവില്‍ നിന്ന് രാജീവ് ഗാന്ധിയിലേക്ക് ആക്രമണം തിരിച്ച് മോദി

‘താങ്കളുടെ അച്ഛന്‍ അഴിമതിയില്‍ നമ്പര്‍ വണ്‍’, നെഹ്‌റുവില്‍ നിന്ന് രാജീവ് ഗാന്ധിയിലേക്ക് ആക്രമണം തിരിച്ച് മോദി

വ്യക്തിപരമായ ആക്രമണങ്ങളും ധ്രുവീകരണ പ്രസ്താവനകളും നിറഞ്ഞതാണ് എന്‍ഡിഎയുടെ പ്രചരണത്തെ നയിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെയും ഓരോ പ്രചരണങ്ങളും. അഞ്ച് വര്‍ഷത്തെ ഭരണനേട്ടങ്ങളുടെ വീശദീകരണത്തെക്കാള്‍ ഇതുവരെയുള്ള കോണ്‍ഗ്രസ് സര്‍ക്കാരിലേക്ക് വിമര്‍ശനം തിരിച്ചുവിടാനും ആദ്യപ്രധാനമന്ത്രി നെഹറുവിനെ അവസരം കിട്ടുമ്പോഴെല്ലാം ആക്രമിക്കാനുമാണ് മോദി ശ്രമിച്ചിരുന്നത്.

റഫേല്‍ വിഷയത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും തന്നെ തുടര്‍ച്ചയായി ആക്രമിക്കുന്നതിനെ ഉത്തര്‍പ്രദേശില്‍ പ്രതാപ് ഘട്ടിലെ പ്രചരണ വേദിയില്‍ മോദി പ്രതിരോധിച്ചത് രാജീവ് ഗാന്ധി അഴിമതിക്കാരനാണെന്ന് ആരോപിച്ചാണ്.

സ്തുതിപാഠകള്‍ക്ക് നിങ്ങളുടെ അച്ഛന്‍ മിസ്റ്റര്‍ ക്ലീന്‍ ആയിരിക്കാം. പക്ഷേ ജീവിതം അവസാനിക്കുമ്പോള്‍ ഭ്രഷ്ടാചാരി നമ്പര്‍ വണ്‍ ആയിരുന്നു’

നരേന്ദ്രമോദി

അഴിമതിയില്‍ ഒന്നാമന്‍ എന്ന് രാജീവ് ഗാന്ധിയെ വിശേഷിപ്പിച്ചാണ് മോദിയുടെ പ്രസംഗം.

നരേന്ദ്രമോദിയുടെ പ്രതിഛായ തകര്‍ക്കുകയാണ് ഏക ലക്ഷ്യമെന്ന് രാഹുല്‍ അഭിമുഖത്തില്‍ സമ്മതിച്ചതായും മോദി. അമ്പത് വര്‍ഷം നീണ്ട മോദിയുടെ തപസ്യയയെ അധിക്ഷേപത്തിലൂടെ നിറം കെടുത്താന്‍ കഴിയില്ലെന്നും രാഹുലിനോട് മോദി പറയുന്നു. തന്നെ ചെറുതാക്കിയും മോശക്കാരനായി ചിത്രീകരിച്ചും അസ്ഥിരമായ ഒരു സര്‍ക്കാര്‍ രൂപീകരിക്കാനാണ് കോണ്‍ഗ്രസും സഖ്യവും ലക്ഷ്യമിടുന്നതെന്നും മോദി.

WATCH VIDEO | ഹിന്ദുത്വഭീകരവാദത്തെക്കുറിച്ച് അസീമാനന്ദ പറഞ്ഞത് | Leena Geetha Raghunath

No stories found.
The Cue
www.thecue.in