IIFA2019: ഐഫയില്‍ പുരസ്‌കാരജേതാക്കളായി ശ്രീറാം രാഘവനും ആലിയയും രണ്‍വീറും ദീപികയും

IIFA2019: ഐഫയില്‍ പുരസ്‌കാരജേതാക്കളായി ശ്രീറാം രാഘവനും ആലിയയും രണ്‍വീറും ദീപികയും

Published on

ഐഫാ അവാര്‍ഡ്‌സില്‍ അലിയാ ഭട്ടിനും രണ്‍വീര്‍ സിംഗിനും ശ്രീറാം രാഘവനും പുരസ്‌കാരം. ഇരുപതാമത് ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ ഫിലിം അക്കാദമി അവാര്‍ഡ് നിശയിലാണ് ബോളിവുഡിലെ മുന്‍നിര താരങ്ങള്‍ പുരസ്‌കാരമേറ്റുവാങ്ങിയത്. മേഘ്‌നാ ഗുല്‍സാര്‍ സംവിധാനം ചെയ്ത റാസിയിലെ പ്രകടനമാണ് ആലിയാ ഭട്ടിന് അവാര്‍ഡ് നേടിക്കൊടുത്തത്. പദ്മാവതിലെ അഭിനയത്തിനാണ് രണ്‍വീര്‍ സിംഗിന് മികച്ച നടനുള്ള അവാര്‍ഡ്. അന്ധാധുന്‍ സംവിധാനം ചെയ്ത ശ്രീറാം രാഘവന്‍ സംവിധാനത്തിന് പുരസ്‌കാരം നേടിയപ്പോള്‍ മികച്ച ചിത്രമായി റാസി തെരഞ്ഞെടുക്കപ്പെട്ടു. മുംബൈയിലായിരുന്നു അവാര്‍ഡ് നിശ.

 മികച്ച നടിക്കുള്ള അവാര്‍ഡ് നേടിയ അലിയാ ഭട്ട് (റാസി) 
മികച്ച നടിക്കുള്ള അവാര്‍ഡ് നേടിയ അലിയാ ഭട്ട് (റാസി) 
മികച്ച സംവിധായകന്‍ ശ്രീറാം രാഘവന്‍ (അന്ധാദുന്‍) 
മികച്ച സംവിധായകന്‍ ശ്രീറാം രാഘവന്‍ (അന്ധാദുന്‍) 
മികച്ച നടന്‍ രണ്‍വീര്‍ സിംഗ് (പദ്മാവത്) 
മികച്ച നടന്‍ രണ്‍വീര്‍ സിംഗ് (പദ്മാവത്) 
സപ്പോര്‍ട്ടിംഗ് റോള്‍ അദിതിറാവു ഹൈദരി 
സപ്പോര്‍ട്ടിംഗ് റോള്‍ അദിതിറാവു ഹൈദരി 

ഐഫാ ട്വന്റിയില്‍ പ്രത്യേക പുരസ്‌കാരത്തിന് 3 ഇഡിയറ്റ്‌സ് സംവിധാനം ചെയ്തതിന് രാജ്കുമാര്‍ ഹിറാനിയും ചെന്നൈ എക്‌സ്പ്രസിലെ പ്രകടനത്തിന് ദിപീകാ പദുക്കോണും അര്‍ഹരായി. സല്‍മാന്‍ ഖാന്‍, കത്രീനാ കൈഫ്, മാധുരി ദീക്ഷിത് വിക്കി കൗശല്‍ എന്നിവരുടെ പെര്‍ഫോര്‍മന്‍സും അവാര്‍ഡ് നിശയുടെ ഭാഗമായി നടന്നു.

സപ്പോര്‍ട്ടിംഗ് റോള്‍ വിക്കി കൗശല്‍ 
സപ്പോര്‍ട്ടിംഗ് റോള്‍ വിക്കി കൗശല്‍ 
പുതുമുഖ നായിക / സാറാ അലിഖാന്‍/ കേദാര്‍നാഥ്‌ 
പുതുമുഖ നായിക / സാറാ അലിഖാന്‍/ കേദാര്‍നാഥ്‌ Best Debut Female Sara Ali Khan (Kedarnath)
പുതുമുഖ നായകന്‍ ഇഷാന്‍ ഖട്ടര്‍ (ദഡക്) 
പുതുമുഖ നായകന്‍ ഇഷാന്‍ ഖട്ടര്‍ (ദഡക്) Best Debut Male Ishaan Khattar (Dhadak)

Related Stories

No stories found.
logo
The Cue
www.thecue.in