കബഡി പെൺപടയുടെ കെന്നഡി ക്ലബ്  

 കബഡി പെൺപടയുടെ  കെന്നഡി ക്ലബ്  
Published on : 

മത്സരത്തെ പാശ്ചാത്തലമാക്കിയുള്ള ഒരു ആക്ഷന്‍ എന്റര്‍ടെയിനറാണ് ചിത്രം. കബഡിയില്‍ വിജയം നേടാന്‍ പരിശ്രമിക്കുന്ന പെണ്‍കുട്ടികള്‍ക്ക് പ്രതിബന്ധങ്ങള്‍,അവഗണനകള്‍ , അവഹേളനങ്ങള്‍ എന്നിവയെ അതിജീവിച്ച് ലക്ഷ്യത്തിലെത്താന്‍ സാധിക്കുന്നതാണ് കെന്നഡി ക്ലബ്.

'നേരത്തേ ഞാന്‍ ക്രിക്കറ്റിലെ രാഷ്ട്രീയത്തെ കുറിച്ച് ജീവാ എന്ന സിനിമയിലൂടെ പറഞ്ഞിരുന്നു . അതിനേക്കാള്‍ വ്യത്യസ്തമായി 2017 - ല്‍ നടന്ന ഒരു സംഭവത്തെ ആധാരമാക്കിയാണ് കബഡിയുടെ പശ്ചാത്തലത്തില്‍ കെന്നഡി ക്ലബ് ദൃശ്യവല്‍ക്കരിച്ചിരിക്കുന്നത് . കബഡിയെ സംബന്ധിച്ചിടത്തോളം ഗ്രാമീണ പെണ്‍കുട്ടികള്‍ ട്രൗസര്‍ ധരിച്ചു കൊണ്ട് കളിക്കാന്‍ പോകുന്നത് വിവാദ വിഷയമാണ് . നാട്ടില്‍ പലരും അവരെ കുറിച്ച് പലതരത്തില്‍ മോശമായി സംസാരിക്കും . ബന്ധപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് അത് വളരെയധികം മാനസിക പീഡനമായിരിക്കും . ഇതു പോലെ ഒട്ടേറെ അപമാനങ്ങള്‍ സഹിച്ചു കൊണ്ടാണ് അവര്‍ കബഡി കളിക്കാന്‍ ഇറങ്ങുന്നത് .അവര്‍ ഇതെല്ലം സഹിച്ചു കളിക്കാന്‍ വന്ന ശേഷം, ഈ കളിയില്‍ നടക്കുന്ന രാഷ്ട്രീയം , ചതി , അസൂയ ഇതെല്ലാം സഹിച്ചും അതിജീവിച്ചും പെണ്‍കുട്ടികള്‍ വിജയിക്കേണ്ടിയിരിക്കുന്നു .ഈ വിഷയങ്ങളെല്ലാം പ്രതിപാദിക്കുന്ന ഒരു കായിക വിനോദ ചിത്രമാണ് കെന്നഡി ക്ലബ് .

ആർ .ബി . ഗുരുദേവ് ഛായാഗ്രഹണവും , ഡി. ഇമാൻ  സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു. ' തുപ്പറിവാളൻ ', 'സുട്ടു പുടിക്ക ഉത്തരവ് ' എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ ദിനേശ് കാശിയാണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. കബഡി മത്സരങ്ങൾ റിയലിസ്റ്റിക്കായിട്ടാണ് ചിത്രീകരിച്ചിരി lക്കുന്നത് എന്നതും ഈ ചിത്രത്തിന്റെ സവിശഷതയാണ്. പുതുമുഖം മീനാക്ഷി രാജേന്ദ്രനാണ്‌ നായിക. സൂരി, 'പാണ്ഡ്യനാട് ' നന്ദകുമാർ, മുരളി ശർമ്മ, മാക് ബന്ദ് എന്നിവരാണ്  മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌

ഭാരതി രാജയും ശശികുമാറും കബഡി കോച്ചുകളായി മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു .

നായകൻ ശശികുമാറിന്റെ ഗുരുവായി കഥാപാത്രത്തെയാണ് ഭാരതിരാജ അവതരിപ്പിക്കുന്നത് . ഗുരുവും ശിഷ്യനും ചേർന്ന് കബഡി ടീമിനെ എങ്ങനെ സജ്ജമാക്കുന്നു എന്നതാണ് പ്രമേയം . നായിക മീനാക്ഷി രാജേന്ദ്രൻ

No stories found.
The Cue
www.thecue.in