നന്തനാര്‍ സാഹിത്യപുരസ്‌കാരം എസ് ഹരീഷിന്

നന്തനാര്‍ സാഹിത്യപുരസ്‌കാരം എസ് ഹരീഷിന്

എഴുത്തുകാരന്‍ നന്തനാരുടെ സ്മരണയ്‌ക്കായി അങ്ങാടിപ്പുറം വള്ളുവനാടന്‍ സാംസ്‌കാരികവേദി ഏര്‍പ്പെടുത്തിയ സാഹിത്യപുരസ്‌കാരം എസ് ഹരീഷിന്. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച 'മീശ' എന്ന നോവലാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ഡോ. എന്‍.പി. വിജയകൃഷ്ണന്‍, ഡോ. പി. ഗീത, പി.എസ്. വിജയകുമാര്‍ എന്നിവരുള്‍പ്പെടുന്ന സമിതിയാണ് വിധിനിര്‍ണ്ണയം നടത്തിയത്.

നന്തനാര്‍ സാഹിത്യപുരസ്‌കാരം എസ് ഹരീഷിന്
'മലയാളി അനുഭവ ലോകത്തുനിന്നാണ് എന്റെയെഴുത്ത്, അതിലുറച്ച് മനുഷ്യരെയാകെ അഭിസംബോധന ചെയ്യാം':എസ് ഹരീഷ് അഭിമുഖം

അങ്ങാടിപ്പുറം സര്‍വീസ്‌ സഹകരണ ബാങ്ക് ഏര്‍പ്പെടുത്തിയ അവാര്‍ഡ് തുകയും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. അംഗീകാരം സമ്മാനിക്കുന്നതിനുള്ള തിയ്യതി പിന്നീട് അറിയിക്കും. അരനൂറ്റാണ്ട് മുന്‍പുള്ള കേരളീയ ജാതിജീവിതത്തെ കുട്ടനാടിന്റെ പശ്ചാത്തലത്തില്‍ ആവിഷ്‌കരിക്കുന്ന നോവലാണ് മീശ.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

തീവ്രഹിന്ദുത്വവാദികളുടെ ഭീഷണിയെത്തുടര്‍ന്ന് വാരികയില്‍നിന്ന് പിന്‍വലിക്കപ്പെട്ട നോവല്‍ പിന്നീട് ഡി സി ബുക്സാണ് 2018-ല്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചത്. എഴുത്തുകാരന്റെ ആവിഷ്‌കാരസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള സജീവ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ച 'മീശ'മലയാള നോവല്‍ സാഹിത്യചരിത്രത്തില്‍ നാഴികക്കല്ലായി മാറി.

No stories found.
The Cue
www.thecue.in